ചെറിയ കഥയാണ് പക്ഷേ വലിയ സിനിമയാണ് ബാലൻ; ചിദംബരം

JUNE 9, 2026, 11:05 AM

മഞ്ഞുമ്മൽ ബോയ്‌സിന് ശേഷം ചിദംബരം ഒരുക്കുന്ന സിനിമയാണ് ബാലൻ.  ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു.   

മഞ്ഞുമ്മൽ ബോയ്സിനേക്കാൾ ചെയ്യാൻ ബുദ്ധിമുട്ടിയ സിനിമയാണ് ബാലൻ എന്ന് പറയുകയാണ് ചിദംബരം. ചെറുകഥ ആണെങ്കിലും സിനിമ വലുതാണെന്നും ചിദംബരം പറഞ്ഞു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'എൻറെ ഒരു പ്ലാനിലേ ഇല്ലാതിരുന്ന പടമായിരുന്നു ബാലൻ. മഞ്ഞുമ്മൽ കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് ആലോചിക്കുന്ന സമയമായിരുന്നു. വലിയ പടം ചെയ്യണോ എന്നൊക്കെ ചിന്തിക്കുന്ന സമയം. ബോളിവുഡിൽ നിന്നുള്ള വിളി അടക്കം അതിനിടെ എന്തൊക്കെയോ സംഭവിച്ചു.

vachakam
vachakam
vachakam

അടുത്തത് എന്ത് ചെയ്യണമെന്ന പ്രോസസിൽ സത്യം പറഞ്ഞാൽ ഞാൻ ലോസ്റ്റ് ആയിപ്പോയിരുന്നു. ആ സമയത്താണ് എൻറെ സുഹൃത്ത് കൂടിയായ നടൻ സജിൻ ഗോപു എന്നോട് പറഞ്ഞത്, ജിത്തു മാധവന്റെ കയ്യിൽ ഒരു കഥയുണ്ടെന്നത്, കഥ കേട്ടപ്പോഴാണ് അതിൽ ഒരു വലിയ സിനിമയുണ്ടെന്ന് മനസിലായത്.

കഥ ചെറുതാണ്. അതിൻറെ സ്കോപ്പും സെറ്റിംഗുമെല്ലാം ചെറുതാണ്. പക്ഷേ അതിലൊരു വലിയ സിനിമയുണ്ടെന്ന് എനിക്ക് അത് കേട്ടപ്പോഴേ തോന്നി. അങ്ങനെയാണ് ബാലൻ സംഭവിച്ചത്. ഇതും ഒരു സർവൈവൽ ആണ്. മനുഷ്യവികാരങ്ങളോട് വളരെ സത്യസന്ധത പുലർത്തുന്ന ചിത്രം കൂടിയാണ്. മഞ്ഞുമ്മൽ ബോയ്സിനേക്കാൾ ചെയ്തെടുക്കാൻ പ്രയാസമുണ്ടായിരുന്ന സിനിമയുമാണ് ബാലൻ. മഞ്ഞുമ്മൽ ബോയ്സിൽ കാഴ്ചയുടെ വിസ്മയത്തിൻറെ ഒരു മുൻതൂക്കം ഉണ്ടായിരുന്നു. ബാലനിൽ ക്യാമറ പക്ഷേ അഭിനേതാക്കളോട് വളരെ അടുത്താണ്. വളരെ പേഴ്സണൽ ആണ് അത്. എന്നെ സംബന്ധിച്ചും ഒരു പുതിയ കാര്യമായിരുന്നു അത്”, ചിദംബരം പറയുന്നു.

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam