'പണി പോകും'; 500 പേരെ പിരിച്ചു വിടാൻ ഒരുങ്ങി രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല

JUNE 3, 2024, 5:28 PM

രാജ്യത്തെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒല ഇലക്ട്രിക് അഞ്ഞൂറോളം ജീവനക്കാരെ പിരിച്ചു വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ചെലവ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം എന്നാണ് പുറത്തു വരുന്ന വിവരം. 

പ്രാഥമിക ഓഹരി വില്‍പനയ്ക്ക് മുമ്പായി കമ്പനിയുടെ ആകെ പ്രവര്‍ത്തന ചെലവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. എന്നാൽ ഏതൊക്കെ വിഭാഗങ്ങളിലാണ് ആളുകളെ പിരിച്ചുവിടേണ്ടതെന്നും എത്ര പേരെ പിരിച്ചുവിടണമെന്നുമുള്ള കാര്യങ്ങളില്‍ ഉടന്‍ അന്തിമതീരുമാനമെടുക്കും എന്നാണ് അറിയാൻ സാധിക്കുന്നത്.

അതേ സമയം പിരിച്ചുവിട്ടവര്‍ക്ക് പകരമായി കുറഞ്ഞ ശമ്പളത്തില്‍ പകരം ആളുകള്‍ക്ക് നിയമനം നല്‍കിയേക്കും എന്ന വാർത്തയും പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഉയര്‍ന്ന ശമ്പളമുള്ളവരെയായിരിക്കും പിരിച്ചുവിടുന്നതിന് തെരഞ്ഞെടുക്കാന്‍ സാധ്യത. നിലവില്‍ 3733 പേരാണ് ഒലയില്‍ പ്രവര്‍ത്തിക്കുന്നത്. ഒല ക്യാബ്സ് കഴിഞ്ഞ ഏപ്രിലില്‍ ഇരുന്നൂറോളം പേരെ പിരിച്ചുവിട്ടിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam