ന്യൂഡെല്‍ഹി: വിവിധ കാര്‍ മോഡലുകള്‍ക്ക് 5000 രൂപ വിലകുറച്ച് മാരുതി സുസുക്കി. ഓള്‍ട്ടോ കെ10, എസ്-പ്രസോ, സെലേറിയോ, വാഗണ്‍-ആര്, സ്വിഫ്റ്റ്, ഡിസൈയര്‍, ബലേനോ, ഫ്രോങ്ക്സ്, ഇഗ്നിസ് എന്നിവയുള്‍പ്പെടെയുള്ള കാറുകള്‍ക്കെല്ലാം ഡിസ്കൗണ്ട് ലഭിക്കും. ജൂണ്‍ ഒന്നാം തിയതി മുതല്‍ ഇളവുകള്‍ ലഭ്യമായിത്തുടങ്ങുമെന്ന് കാര്‍ കമ്പനി അറിയിച്ചു.
ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എജിഎസ്) ഉള്ള കാറുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്. ഇതിലൂടെ തങ്ങളുടെ എജിഎസ് വേരിയന്റുകള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രാപ്യമാക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. മത്സരം ശക്തമായ വിപണിയില്‍ കൂടുതല്‍ വില്‍പ്പന വിഹിതം നേടാനാവുമെന്ന് കമ്പനി കണക്കാക്കുന്നു.
2014-ല്‍ മാരുതി സുസുക്കി അവതരിപ്പിച്ച ഒരു ഓട്ടോമാറ്റിക് ട്രാന്സ്മിഷന് സാങ്കേതികവിദ്യയാണ് ഓട്ടോ ഗിയര്‍ ഷിഫ്റ്റ് അഥവാ എജിഎസ്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്സ്മിഷനുകള് സംയോജിപ്പിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണിത്. ഡ്രൈവര്‍ ഇടപെടാതെ തന്നെ ഗിയര്‍ ഷിഫ്റ്റുകളും ക്ലച്ച് നിയന്ത്രണവും ഇതില്‍ ഓട്ടോമേറ്റ് ചെയ്യുന്നു. സുഗമമായ ഗിയര്‍ ഷിഫ്റ്റുകള്‍ ഇതിലൂടെ ഉറപ്പാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്