ലോകമെമ്പാടും 9 ദശലക്ഷം വീഡിയോകൾ നീക്കം ചെയ്ത് യുട്യൂബ്

MARCH 27, 2024, 7:53 AM

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ യുട്യൂബ്  ഇന്ത്യയില്‍ 2.25 ദശലക്ഷം വീഡിയോകള്‍ നീക്കം ചെയ്തു. കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് വീഡിയോകള്‍ നീക്കം ചെയ്തത്. ഇതേ കാലയളവില്‍, ലോകമെമ്പാടുമുള്ള ഒമ്പത് ദശലക്ഷത്തിലധികം വീഡിയോകള്‍ യു ട്യൂബ് നീക്കം ചെയ്തിട്ടുണ്ട്.

വീഡിയോകള്‍ നീക്കം ചെയ്തതിലൂടെ ഉപയോക്താക്കളെ ദോഷകരമായ ഉള്ളടക്കത്തില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ സഹായിച്ചിട്ടുണ്ടെന്ന് വീഡിയോ പ്ലാറ്റ്ഫോം ഒരു പ്രസ്താവനയില്‍ അറിയിച്ചു.'ഒരു കമ്പനി എന്ന നിലയില്‍ ആദ്യകാലം മുതല്‍, ഞങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ യു ട്യൂബ് കമ്മ്യൂണിറ്റിയെ ഹാനികരമായ ഉള്ളടക്കത്തില്‍ നിന്ന് സംരക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. 

ആഗോളതലത്തിൽ ഇപ്പോൾ നീക്കം ചെയ്‌ത വീഡിയോകളിൽ 96 ശതമാനത്തിലേറെയും എഐ സഹായത്തോടെ നിര്മിക്കപെട്ടവയാണ്. ആദ്യ കാഴ്‌ച ലഭിക്കുന്നതിന് മുമ്പ് തന്നെ ആ വീഡിയോകളിൽ 53 ശതമാനത്തിലധികം നീക്കം ചെയ്യപ്പെട്ടുവെന്നും 27 ശതമാനത്തിലധികം വീഡിയോകൾ ഒന്ന് മുതൽ 10 വരെ കാഴ്‌ചകൾക്കിടയിൽ നീക്കം ചെയ്‌തിട്ടുണ്ടെന്നും യുട്യൂബ് അവകാശപ്പെടുന്നു.

vachakam
vachakam
vachakam

ഇന്ത്യയ്ക്ക് പിന്നാലെ യുട്യൂബ് വഴി ഏറ്റവും കൂടുതൽ വീഡിയോ നീക്കം ചെയ്തതിൽ സിംഗപ്പൂരും യുഎസും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. സിംഗപ്പൂരിൽ 1.24 ദശലക്ഷം വീഡിയോകൾ നീക്കം ചെയ്യപ്പെട്ടപ്പോൾ യുഎസിൽ 780,000 വീഡിയോകൾ നീക്കം ചെയ്തു.

7,70,000 വീഡിയോകൾ നീക്കം ചെയ്തതിൽ ഇന്തോനേഷ്യ നാലാം സ്ഥാനത്താണ്. ഹാനികരമോ അപകടകരമോ ആയ ഉള്ളടക്കം, കുട്ടികളുടെ സുരക്ഷ, അക്രമാസക്തമായ അല്ലെങ്കിൽ ഗ്രാഫിക് ഉള്ളടക്കം, നഗ്നതയും ലൈംഗിക ഉള്ളടക്കവും, തെറ്റായ വിവരങ്ങളും മറ്റും പോലുള്ള  കമ്മ്യൂണിറ്റി മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ്  വീഡിയോകൾ നീക്കം ചെയ്‌തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam