എഐ വീഡിയോകൾ കയ്യോടെ പൊക്കും!!  അറിയണം യൂട്യൂബിലെ ഈ മാറ്റം

MARCH 20, 2024, 9:25 AM

നമ്മുടെ ചിത്രങ്ങളും വീഡിയോകളും മാത്രമല്ല ശബ്ദം പോലും  ആർക്കും സൃഷ്ടിക്കാൻ കഴിയുന്ന ഡീപ് ഫേക്ക് വില്ലന്മാരുടെ ലോകത്താണ് നമ്മൾ ജീവിക്കുന്നത്. രശ്മിക മന്ദാന, കജോൾ, കത്രീന കൈഫ്, ബരാക് ഒബാമ, ഐശ്വര്യ റായ് തുടങ്ങി നിരവധി സെലിബ്രിറ്റികൾ ഡീപ്ഫേക്ക് വീഡിയോകൾക്ക് ഇരയായതായി നമ്മൾ വാർത്തകൾ കേട്ടിട്ടുണ്ട്. 

ഇത്തരം ഡീപ്ഫെയ്കും എഐ വി‍ഡിയോകളും ഒറിജിനൽ ചിത്രങ്ങളുമായി എങ്ങനെ തമ്മിൽ തിരിച്ചറിയാനാകും.  ഇപ്പോഴിതാ യൂട്യൂബിലെ എഐ വിഡിയോകൾ തിരിച്ചറിയാൻ സംവിധാനവുമായി എത്തിയിരിക്കുകയാണ് കമ്പനി. 

വിഡിയോ നിർമിക്കുന്നവർ അപ്​ലോഡ് ചെയ്യുമ്പോൾത്തന്നെ എഐയിൽ പൂർണമായി നിർമിച്ചതാണോ, അല്ലെങ്കിൽ നിർമിത ബുദ്ധിയുടെ സഹായത്തോടെ മാറ്റം വരുത്തിയിട്ടുണ്ടോ എന്നുള്ള വിവരങ്ങൾ നൽകാൻ ആവശ്യപ്പെടും. ഈ വിവരം യുട്യൂബ് കാഴ്ചക്കാരെ അറിയിക്കുകയും ചെയ്യും.

vachakam
vachakam
vachakam

ഈ വിവരങ്ങൾ ആദ്യം മൊബൈലിൽ ദൃശ്യമാകും. ഡെസ്‌ക്‌ടോപ്പും ടിവിയും ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലുടനീളം ഈ ലേബലുകൾ ഉടൻ ലഭ്യമാകും. ബ്യൂട്ടി ഫിൽട്ടറുകൾ, ബ്ലർ പോലുള്ള പ്രത്യേക ഇഫക്റ്റുകൾ, ആനിമേഷൻ എന്നിവ ഉപയോഗിച്ച് എഡിറ്റ് ചെയ്ത വീഡിയോകളിൽ ഈ ലേബൽ ദൃശ്യമാകില്ല.

യുഎസിലും ഇന്ത്യയിലും രണ്ട് പ്രധാന തെരഞ്ഞെടുപ്പുകൾ നടക്കുകയാണ്, അതിനാൽത്തന്നെ എഐ വിഡിയോകള്‍ ലേബൽ ചെയ്യാനൊരുങ്ങുന്നത് യുട്യൂബ് ഡീപ്ഫെയ്ക് വിഡിയോകളെ പേടിക്കുന്നുണ്ടെന്നു വ്യക്തമാക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam