ബാഡ്മിന്റണിൽ ഇന്ത്യൻ ടീമുകൾക്ക് വിജയത്തുടക്കം

APRIL 28, 2024, 10:30 AM

ചെങ്ഡു (ചൈന): പുരുഷൻമാരുടെ ലോക ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പായ തോമസ് കപ്പിലും വനിതകളുടെ ടീം ചാമ്പ്യൻഷിപ്പായ യൂബർകപ്പിലും ഇന്ത്യയ്ക്ക് വിജയത്തുടക്കും.

തോമസ് കപ്പിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ ടീം തായ്‌ലൻഡിനെ 4 -1ന് കീഴടക്കിയപ്പോൾ യൂബർകപ്പിൽ വനിതകൾ ഇതേ സ്‌കോറിന് കാനഡയെ തോൽപ്പിച്ചു. തോമസ് കപ്പിൽ മലയാളി താരം എച്ച്.എസ് പ്രണോയ് മാത്രമാണ് തോറ്റത്.

ഡബിൾസിൽ സാത്വിക് ചിരാഗ്, മലയാളി താരം എം.ആർ അർജുൻ - ധ്രുവ്കപിലാ സഖ്യവും സിംഗിൾസിൽ ലക്ഷ്യ സെന്നും ശ്രീകാന്തും വിജയിച്ചു. യൂബർ കപ്പിൽ ഡബിൾസിൽ സിമ്രാൻ -റിതിക സഖ്യം മാത്രമാണ് തോറ്റത്. കൗമാര താരം അഷ്മിത ചാലിഹ മുൻ കോമൺവെൽത്ത് ചാമ്പ്യൻ മൈക്കല്ലെ ലീയെ കീഴടക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam