ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്ക് വാട്സ് ആപ്പ് ചാറ്റുകള്‍ കൈമാറുന്നത് എങ്ങനെ? 

SEPTEMBER 25, 2024, 8:39 AM

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയുൾപ്പെടെ നിരവധി ഉപകരണങ്ങളിൽ പ്രവർത്തിക്കാനുള്ള കഴിവ് കൊണ്ട് തന്നെ വാട്ട്‌സ്ആപ്പിന്  വലിയ ഉപയോക്തൃ അടിത്തറയുണ്ട്. ഈ രണ്ട് പ്ലാറ്റ്‌ഫോമുകളിലും അതിൻ്റെ ഭൂരിഭാഗം ചാറ്റ്-ഓറിയൻ്റഡ് ഫീച്ചറുകളും വാട്സ് ആപ്പ് വാഗ്ദാനം ചെയ്യുന്നു.

നേരത്തെ തേഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ മാത്രമേ ആന്‍ഡ്രോയിഡ് ഫോണില്‍ നിന്ന് ഐഒഎസ്സിലേക്കും തിരിച്ചും വാട്‌സാപ്പ് ചാറ്റുകള്‍ കൈമാറാന്‍ സാധിച്ചിരുന്നുള്ളൂ. അല്ലെങ്കില്‍ പഴയ ഫോണിലെ ചാറ്റുകള്‍ ഒഴിവാക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. പുതിയ ഫീച്ചര്‍ വഴി വാട്‌സാപ്പ് ചാറ്റുകള്‍ മാത്രമേ പുതിയ ഫോണിലേക്ക് കൈമാറാനൊക്കൂ. വാട്‌സാപ്പ് കോള്‍, പേമെന്റ് ഹിസ്റ്ററി എന്നിവ കൈമാറ്റം ചെയ്യപ്പെടില്ല. എങ്ങനെയെന്ന് നോക്കാം.

പ്രക്രിയ ആരംഭിക്കുന്നതിന് മുമ്പ്, വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ കുറച്ച് ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം:

vachakam
vachakam
vachakam

  1. ആൻഡ്രോയിഡ് 15 അല്ലെങ്കിൽ ഉയർന്ന പതിപ്പുള്ള  ആൻഡ്രോയിഡ് ഫോൺ
  2. ഐഒഎസ് 15.5 അല്ലെങ്കിൽ ഉയർന്ന പതിപ്പുള്ള  ഐ ഫോൺ 
  3. ഐ ഫോൺ ഒന്നുകിൽ പുതിയതോ ഫാക്ടറി റീസെറ്റ് ചെയ്തതോ ആയിരിക്കണം
  4. വാട്‌സാപ്പിന്റെ  ഏറ്റവും പുതിയ പതിപ്പ്
  5. ചാറ്റ് കൈമാറ്റങ്ങൾക്ക് ഒരേ ഫോൺ നമ്പർ
  6. സ്ഥിരതയുള്ള വൈ ഫൈ കണക്ഷൻ

ആന്‍ഡ്രോയിഡില്‍ നിന്ന് ഐഫോണിലേക്ക് ചാറ്റുകള്‍ കൈമാറുന്നത് എങ്ങനെ? 


  1. ഇതിനായി ആദ്യം Move to iOS ആപ്പ് ആന്‍ഡ്രോയിഡ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് തുറക്കുക. നിര്‍ദേശങ്ങള്‍ പിന്തുടരുക.
  2. ഐഫോണില്‍ കാണിക്കുന്ന കോഡ് ആന്‍ഡ്രോയിഡ് ഫോണില്‍ എന്റര്‍ ചെയ്യുക. Continue ക്ലിക്ക് ചെയ്ത് സ്‌ക്രീനില്‍ കാണുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.
  3. ട്രാന്‍സ്ഫര്‍ ഡാറ്റ സ്‌ക്രീനില്‍ Whatsapp എന്നത് തിരഞ്ഞെടുക്കുക ആന്‍ഡ്രോയിഡ് ഫോണില്‍ Start തിരഞ്ഞെടുക്കുക. കൈമാറ്റം ചെയ്യേണ്ട ഡാറ്റ തയ്യാറാക്കുന്നതിന് സമയം നല്‍കുക.
  4. ഇത് പൂര്‍ത്തിയായാല്‍ നിങ്ങള്‍ വാട്‌സാപ്പില്‍ നിന്ന് സൈന്‍ ഔട്ട് ചെയ്യപ്പെടും.
  5. Next ബട്ടന്‍ ക്ലിക്ക് ചെയ്താല്‍ മൂവ് റ്റു ഐഓഎസ് ആപ്പിലേക്ക് തിരികെയെത്തും.
  6. Continue ക്ലിക്ക് ചെയ്താല്‍ ചാറ്റ് കൈമാറ്റം ചെയ്യപ്പെടും
  7. ആപ്പ് സ്റ്റോറില്‍ നിന്ന് ഏറ്റവും പുതിയ വാട്‌സാപ്പ് ഡൗണ്‍ലോഡ് ചെയ്യുക നിങ്ങളുടെ പഴയ ഫോണിലുണ്ടായിരുന്ന അതേ വാട്‌സാപ്പ് അക്കൗണ്ട് നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക
  8. തുടര്‍ന്ന് വരുന്ന പ്രോംറ്റില്‍ Start തിരഞ്ഞെടുക്കുക. കൈമാറ്റം ചെയ്യപ്പെടുന്ന പ്രക്രിയ പൂര്‍ത്തിയാവും.
  9. ശേഷം പഴയ ചാറ്റുകള്‍ നിങ്ങളുടെ ഐഫോണിലുള്ള വാട്‌സാപ്പില്‍ കാണാം.
  10. ബാക്ക് അപ്പ് ആക്റ്റിവേറ്റ് ചെയ്യുന്നത് വരെ ഈ ചാറ്റുകള്‍ നേരിട്ട് ഐക്ലൗഡിലേക്ക് അപ് ലോഡ് ചെയ്യപ്പെടില്ല. പഴയ ആന്‍ഡ്രോയിഡ് ഫോണിലെ ചാറ്റുകള്‍ ഫോണ്‍ ക്ലിയര്‍ ചെയ്യുന്നത് വരെ അതില്‍ തന്നെയുണ്ടാവും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam