ചുറ്റും ആൾക്കാരാണല്ലോ, ഈ വോയ്‌സ് മെസ്സേജ് എങ്ങനെ കേൾക്കും ? പരിഹാരമുണ്ട് !!

MARCH 22, 2024, 3:56 PM

ഇന്ന് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് വാട്ട്‌സ്ആപ്പ്. വ്യക്തിപരമായ ആവശ്യങ്ങൾക്ക് പുറമെ ബിസിനസ് ആവശ്യങ്ങൾക്കും വാട്സ്ആപ്പ് ഇന്ന് മുൻപന്തിയിലാണ്.

ഹെഡ്‌സെറ്റ് കൈവശം വയ്ക്കാൻ മറന്നു പോകുന്ന സാഹചര്യങ്ങളിൽ പലപ്പോഴും വാട്‌സ്ആപ്പിൽ വരുന്ന വോയ്‌സ് മെസേജുകൾ തലവേദനയാകാറുണ്ട്. കാര്യം എന്തെന്ന് അറിയുകയും വേണം, എന്നാൽ ആൾക്കൂട്ടത്തിനിടയിൽ വച്ച്  കേൾക്കാനും വയ്യ. ഈ പ്രശ്‌നത്തിന് എന്നാൽ ഉടൻ പരിഹാരമാവുകയാണ്.

വാട്സ്ആപ്പിൽ ഉപയോക്താക്കൾക്കായി വോയിസ് ട്രാസ്‌ക്രിപ്ഷൻ ഫീച്ചർ എത്തിയേക്കുമെന്ന് റിപ്പോർട്ട്. വോയ്സ് മെസേജുകൾ ടെക്സ് ഫോർമാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചർ.

vachakam
vachakam
vachakam

ഫീച്ചർ ലഭ്യമാകണമെങ്കിൽ എൻ ടു എൻഡ് ട്രാൻസ്‌ക്രിപ്ഷനിൽ 150എംബി അധിക ഡേറ്റ ഡൗൺലോഡ് ചെയ്യേണ്ടി വരുമെന്ന് വിവരങ്ങളുണ്ട്.

ഡൗൺലോഡ് ചെയ്തതിന് ശേഷം, വാട്ട്‌സ്ആപ്പ് ട്രാൻസ്‌ക്രിപ്ഷനുകളെ മെസേജ് ബബിളിലേക്ക് ഇത് സംയോജിപ്പിക്കും.ഫീച്ചർ ശ്രവണ വൈകല്യമുള്ള ഉപയോക്താക്കൾക്ക് എളുപ്പമാക്കുകയും. 

ഓഡിയോ കേൾക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളിലുള്ള ഉപയോക്താക്കൾക്ക് സഹായകമാകുകയും ചെയ്യും. നിലവിൽ വോയ്സ് നോട്ടുകൾ ടെക്സ് ഫോർമാറ്റിലേക്ക് മാറ്റുന്നതിനുള്ള ഫീച്ചറിനായി പരീക്ഷണത്തിലാണ് കമ്പനി..

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam