എഐ  സവിശേഷതകളുമായി വിൻഡോസ് 12; റിലീസ് എപ്പോൾ പ്രതീക്ഷിക്കാം? 

JULY 24, 2024, 10:54 AM

മൈക്രോസോഫ്റ്റ് ഉപയോക്താക്കൾ ഏറെ കാത്തിരിക്കുന്ന ഒന്നാണ് വിൻഡോസ് 12. മൈക്രോസോഫ്റ്റിൻ്റെ ക്രൗഡ്‌സ്ട്രൈക്ക് പ്രശ്‌നം  85 ലക്ഷം വിൻഡോസ് മെഷീനുകൾ പ്രവർത്തനരഹിതമാക്കി  എന്നാണ് റിപോർട്ടുകൾ. എങ്കിലും  ഉപയോക്താക്കൾ അടുത്ത വിൻഡോസ് പുതിയ അപ്‌ഡേറ്റിൽ  ഒരുപാട് പ്രതീക്ഷിക്കുന്നു.

വിൻഡോസ് 12 നെക്കുറിച്ച് വളരെക്കാലമായി മൈക്രോസോഫ്റ്റ് സംസാരിക്കുന്നുണ്ട്. വിൻഡോസ് 12 റിലീസ് തീയതിയെക്കുറിച്ചുള്ള പ്രഖ്യാപനം ഉടൻ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ.

എന്നിരുന്നാലും, അതേ കുറിച്ച് അപ്ഡേറ്റുകൾ ഒന്നുമില്ല. ക്രൗഡ്‌സ്ട്രൈക്ക് പ്രശ്‌നത്തിൽ  നിന്ന് മുഖം രക്ഷിക്കാൻ, മൈക്രോസോഫ്റ്റ് വിൻഡോസ് 12 നെക്കുറിച്ച്  ചില പ്രഖ്യാപനങ്ങൾ നടത്തിയേക്കാം. 

vachakam
vachakam
vachakam

വിൻഡോസ് 12 പുതിയ  എഐ  സവിശേഷതകൾ കൊണ്ടുവരും. അടുത്ത വിൻഡോസ് ഒഎസ് റോൾഔട്ട് സുരക്ഷ വർദ്ധിപ്പിക്കുമെന്നും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പരമാവധി ഉപയോഗിക്കുമെന്നും പ്രതീക്ഷിക്കുന്നു.   

വിൻഡോസ് 12 ൻ്റെ ഉപയോക്തൃ ഇൻ്റർഫേസ് അതിൻ്റെ മുൻഗാമികളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും വിൻഡോസ്  11 പതിപ്പിനേക്കാൾ മികച്ച ടൂളുകൾ ഇതിൽ സജ്ജീകരിക്കുമെന്നും പ്രതീക്ഷിക്കുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam