വമ്പന്‍ ക്യാമറാ അപ്‌ഗ്രേഡ്, ഐഫോണ്‍ 16 പ്രോ ഞെട്ടിക്കും!!

JULY 10, 2024, 9:03 AM

ക്യാമറയുടെ  ക്വാളിറ്റിയാണ്  ഐഫോണുകളിലെ പ്രധാന സവിശേഷതകളിലൊന്ന്. നൂതന സാങ്കേതിക വിദ്യകളുള്ള ക്യാമറ ലഭിക്കണമെങ്കിൽ പ്രോ മാക്സ് തന്നെ വാങ്ങണം. ഇപ്പോൾ അതിനൊരു മാറ്റം വരുത്തുകയാണ് കമ്പനി. ഐഫോൺ 16 സീരീസ് പ്രോ മോഡലുകൾക്ക് ഇനി ക്യാമറ വ്യത്യാസമുണ്ടാകില്ല. രണ്ട് മോഡലുകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ക്യാമറ യൂണിറ്റും ഫീച്ചറുകളും ഒന്നുതന്നെയായിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

5x സൂം

16 മോഡലിലെ പ്രോ മോഡലുകളിൽ 5x സൂം സജ്ജീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പവർഫുൾ ടെലിഫോട്ടോ സൂം ലെൻസ് വേണമെങ്കിൽ 15 പ്രോ മാക്‌സ് തന്നെ വാങ്ങണം. 15 പ്രോയിൽ 3x സൂം സൗകര്യമെ ഉണ്ടായിരുന്നുള്ളൂ.  ഫോണിന്റെ വലിപ്പമാണ് ഈയൊരു പോരായ്മക്ക് കാരണം. പ്രോ മാക്‌സിന് പ്രോയെക്കാൾ വലിപ്പം കൂടുതലായതിനാൽ വലിയ സൂം ലെൻസ് വെക്കാൻ കഴിയുമായിരുന്നു. എന്നാൽ ആ ശേഷി പ്രോ മോഡലിൽ ലഭ്യമായിരുന്നില്ല.

vachakam
vachakam
vachakam

സെന്‍സര്‍ 

ഐഫോണ്‍ 15 പ്രോ സീരിസിലെ പ്രധാന ക്യാമറയ്ക്ക് 1/1.28 ഇഞ്ച് വലിപ്പമുള്ള സെന്‍സര്‍ ആയിരുന്നവെങ്കില്‍ 16 പ്രോ സീരിസില്‍ 1/1.14-ഇഞ്ച് വലിപ്പമുള്ള ചിപ് ആയിരിക്കാമെന്നതാണ് ക്യാമറയില്‍ പ്രതീക്ഷിക്കുന്ന പ്രധാന മാറ്റങ്ങളിലൊന്ന്. വെളിച്ചക്കുറവുള്ള സന്ദര്‍ഭങ്ങളില്‍ ഇത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തും. അതിനു പുറമെ, പ്രോ സീരിസില്‍ ഒരു 14-ബിറ്റ് അനലോഗ്-ടു-ഡിജിറ്റല്‍ കണ്‍വേര്‍ട്ടറും ഉള്‍പ്പെടുത്തുമെന്നും പറയുന്നു. ഡേറ്റാ കണ്‍വേര്‍ഷന്‍, ഗെയിന്‍ കണ്ട്രോള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇത് സഹായകമാകും.

പ്രോ മോഡലുകളുടെ അൾട്രാ-വൈഡ് ലെൻസ് 

vachakam
vachakam
vachakam

അൾട്രാ-വൈഡ് സെൻസറും 48എംപി റെസലൂഷനും ഉണ്ടായിരിക്കും. ഇതോടെ, 0.5x മോഡിൽ ഷൂട്ട് ചെയ്യുമ്പോൾ, മുൻ തലമുറ ഫോണുകളെ അപേക്ഷിച്ച് മികച്ച ഫോട്ടോ ലഭിക്കും. അള്‍ട്രാ വൈഡ് മോഡിലും പ്രോറോ (ProRAW) ഫോട്ടോ ഷൂട്ട് ചെയ്യാനായേക്കും

 സൂപ്പര്‍ ടെലഫോട്ടോ പെരിസ്‌കോപ് ക്യാമറ

 ഐഫോണ്‍ 16 പ്രോ മാക്‌സിനെ 16 പ്രോയില്‍ നിന്ന് വേറിട്ടതാക്കുന്ന മറ്റൊരു ഫീച്ചര്‍ അതിന്റെ സൂപ്പര്‍ ടെലഫോട്ടോ പെരിസ്‌കോപ് ക്യാമറയായിരിക്കും. നിലവില്‍ 77എംഎം ആണ് ലഭ്യമെങ്കില്‍ അടുത്ത മോഡലില്‍ അത് 300എംഎം ആയി വര്‍ദ്ധിപ്പിക്കുമെന്നാണ് കേൾക്കുന്നത്. ഇത് ശരിയാണെങ്കില്‍ കുറച്ച് അകലെയുള്ള വസ്തുക്കളുടെ ഫോട്ടോ എടുക്കാനും സാധിക്കും.

vachakam
vachakam
vachakam

ആന്റി-റിഫ്‌ളെക്ടീവ് കോട്ടിങ്

ഐഫോണ്‍ 16 സീരിസിലുള്ള നാലു മോഡലുകളുടെയും ക്യാമറകളില്‍ ആന്റി-റിഫ്‌ളെക്ടീവ് കോട്ടിങ് ഉണ്ടാകുമെന്നും വാദമുണ്ട്. ഫോട്ടൊ എടുക്കുമ്പോള്‍ ഉണ്ടാകുന്ന ലെന്‍സ് ഫ്‌ളെയര്‍, ഗോസ്റ്റിങ് തുടങ്ങിയ ദൂഷ്യങ്ങള്‍ കുറയ്ക്കാനായിരിക്കും ഇത്. 

ക്യാപ്‌ചർ ബട്ടൺ 

പുതിയ കിംവദന്തികൾ പറയുന്നത് iPhone 16 സീരീസിന് ഒരു ക്യാപ്‌ചർ ബട്ടൺ (ക്യാമറകളുടെ ഷട്ടർ ബട്ടൺ പോലെ)  ലഭിക്കുമെന്നാണ്. മുന്നോട്ടും പിന്നോട്ടും സൂം ചെയ്യാൻ ഈ ബട്ടൺ ഉപയോഗിക്കാം. ലൈറ്റ് പ്രസ്സ് ചെയ്ത്  നിങ്ങൾക്ക് ഒരു വസ്തുവിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെങ്കിൽ, അൽപ്പം ശക്തമായി അമർത്തിയാൽ നിങ്ങൾക്ക് ഫോട്ടോ എടുക്കാനോ വീഡിയോ റെക്കോർഡുചെയ്യാനോ കഴിയും. ക്യാപ്‌ചർ ബട്ടൺ ഫോണിൻ്റെ വലത് വശത്ത്, വോളിയം, ആക്ഷൻ ബട്ടണുകൾക്ക് താഴെയാണെന്ന് പറയപ്പെടുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam