ഇനി എല്ലാം നിങ്ങളുടെ ഇഷ്ടം പോലെ! ഐഒഎസ് 18ൽ ഉപയോക്താക്കളെ കാത്തിരിക്കുന്നത് വമ്പൻ ഫീച്ചറുകൾ 

MARCH 26, 2024, 10:07 AM

ആപ്പിളിൻ്റെ അടുത്ത ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറായ iOS 18, ജൂണിൽ നടക്കുന്ന വാർഷിക വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ (WWDC)  പ്രഖ്യാപിക്കുമെന്നാണ് സൂചന.ലോഞ്ചിന് മുൻപേ തന്നെ ഇപ്പോഴിതാ ഈ പതിപ്പിന്റെ ചില സവിശേഷതകൾ ഇപ്പോൾ ഓൺലൈനിൽ ലീക്കായിട്ടുണ്ട്.അടുത്ത ഐഒഎസ് പതിപ്പിൽ ക്ലൗഡ് എഐ ഫീച്ചറുകളുടെ അടക്കം അപ്ഡേഷനുകൾ ഉണ്ടാകുമെന്ന് മുൻപ് റിപ്പോർട്ട്‌ ഉണ്ടായിരുന്നു.എന്നാൽ ഇതിന് പുറമെ ഹോം സ്‌ക്രീനിൽ അടക്കം വലിയ മാറ്റങ്ങൾ അടുത്ത പതിപ്പിൽ ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

 ഉപയോക്താക്കൾക്ക് അവരുടെ ഹോം സ്‌ക്രീൻ ഐക്കണുകളിലും ലേഔട്ടിലും നിയന്ത്രണം നൽകുന്നതാകും അടുത്ത പതിപ്പ്.ഹോം സ്‌ക്രീൻ ആപ്പ് ഐക്കണുകൾ കൈകാര്യം ചെയ്യുന്നതിൽ ഇത് വഴക്കം നൽകുമെന്ന് പ്രതീക്ഷിക്കാം.ഹോം സ്ക്രീൻ കൂടുതൽ കസ്റ്റമൈസ് ചെയ്യാനുള്ള ഫീച്ചറാകും ഇതിൽ പ്രധാനം.

കൂടാതെ, ഐഫോൺ ഹോം സ്‌ക്രീനിൻ്റെ മൊത്തത്തിലുള്ള രൂപത്തിന്മേൽ iOS 18 ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രണം നൽകുമെന്ന് ചില റിപ്പോർട്ടട്ടുകൾ ഉണ്ട്.ഐഒഎസ് 18 അപ്‌ഡേറ്റ് ഐക്കണുകൾ കൂടുതൽ സ്വതന്ത്രമായി ക്രമീകരിക്കാൻ ഉപയോക്താക്കളെ അനുവദിക്കുമെന്ന് റിപ്പോർട്ടുണ്ട്. ഈ അപ്‌ഡേറ്റിലൂടെ, ആപ്പ് ഐക്കണുകൾക്കിടയിൽ ശൂന്യമായ ഇടങ്ങളും വരികളും നിരകളും സൃഷ്‌ടിക്കാൻ ഉപയോക്താക്കളെ ആപ്പിൾ അനുവദിക്കും.

vachakam
vachakam
vachakam

WWDC 2024ൽ ആപ്പിൾ iOS 18 പതിപ്പ് പ്രിവ്യൂ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സെപ്റ്റംബറിൽ iPhone 16 സീരീസിനൊപ്പം ഈ പതിപ്പ് പൊതുജനങ്ങൾക്ക് ലഭ്യമാകും. iPhone XR, iPhone XS, iPhone XS Max മോഡലുകളിലും ഈ പതിപ്പ് ലഭിക്കും എന്നാണ് റിപ്പോർട്ട്‌.


ENGLISH SUMMARY: iOS 18 to Let Users Customise Layout of Home Screen App Icons

vachakam
vachakam
vachakam




vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam