ഏതു സമയവും വീഡിയോ കോളിൽ; ഭാര്യയുടെ കൈ അരിവാളിന് വെട്ടി ഭർത്താവ് 

APRIL 28, 2024, 8:51 AM

ചെന്നൈ: ഭാര്യയുടെ കൈ വെട്ടിയ ഭർത്താവ് കസ്റ്റഡിയിൽ. വെല്ലൂർ ജില്ലയിലെ ഗുഡിയാത്തത്താണ് സംഭവം. നെയ്ത്തുതൊഴിലാളി ശേഖർ (41) ആണ് ഭാര്യ രേവതിയുടെ കൈ അരിവാളുകൊണ്ട് വെട്ടിയത്.

സംഭവത്തിന് ശേഷം ശേഖർ ഗുഡിയതം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും വീഡിയോ കോളിൽ പതിവായി സംസാരിക്കാറുണ്ടെന്നും ശേഖർ സംശയിച്ചിരുന്നതായി പോലീസ് പറഞ്ഞു.

ജോലി കഴിഞ്ഞു ശേഖർ വീട്ടിലെത്തിയപ്പോൾ രേവതി സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു. ഇതോടെ ഇരുവർക്കും ഇടയിൽ വാക്കേറ്റം ഉണ്ടായി.

vachakam
vachakam
vachakam

പിന്നാലെയാണ് രേവതിയുടെ ഇടത്തു കൈ ശേഖർ വെട്ടിയത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു രേവതി. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും രേവതിയെ വെല്ലൂരിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രേവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam