സ്പീഡോമീറ്റർ, സ്പീഡ് ലിമിറ്റ്; ഗൂഗിൾ മാപ്പിൽ രണ്ട് പുതിയ ഫീച്ചർ 

JULY 11, 2024, 2:25 PM

ഗൂഗിൾ മാപ്‌സ് ഐഫോണിൽ (ഐഒഎസ്) രണ്ട് സവിശേഷതകൾ അവതരിപ്പിച്ചു. 'സ്പീഡോമീറ്റർ', 'സ്പീഡ് ലിമിറ്റ്സ്' എന്നിവയാണ് ഇവ. 

ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമിൽ ഇന്ത്യ ഉൾപ്പെടെ നാൽപ്പതിലധികം രാജ്യങ്ങളിൽ 2019-ൽ പ്രാബല്യത്തിൽ വന്ന ഫീച്ചറുകളാണിത്. സ്‌പീഡ് ലിമിറ്റ് ലംഘനങ്ങള്‍ ഒഴിവാക്കാന്‍ രണ്ട് ഫീച്ചറുകളും ഐഫോണ്‍ ഉപഭോക്താക്കളെ സഹായിക്കും. 

ഗൂഗിൾ മാപ്പിൽ വാഹനത്തിൻ്റെ വേഗത പരിശോധിക്കാൻ സഹായിക്കുന്ന ഫീച്ചറാണ് സ്പീഡോമീറ്റർ. എന്നാൽ യഥാർത്ഥ വേഗതയുമായി വ്യത്യാസം വരാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങളുടെ സ്പീഡോമീറ്റർ ഉപയോഗിച്ച് വേഗത പരിശോധിക്കണമെന്ന് ഗൂഗിൾ നിർദേശിക്കുന്നു. 

vachakam
vachakam
vachakam

അതേസമയം, നിങ്ങളുടെ വാഹനം അമിത വേഗതയിൽ പോകുകയാണെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് സ്പീഡ് ലിമിറ്റ്സ്. വേഗ പരിധി ലംഘിക്കുമ്പോൾ സ്പീഡ് ഇൻഡിക്കേറ്റർ നിറം മാറും. ഈ രണ്ട് ഫീച്ചറുകളും ആഗോളതലത്തിൽ ഐഫോണുകളിൽ എത്തുന്നുണ്ട്. 

ഐഫോണുകളിലെ ഗൂഗിള്‍ മാപ്പ് ആപ്ലിക്കേഷനിലുള്ള സെറ്റിംഗ്‌സ് ഓപ്ഷനില്‍ കയറി നാവിഗേഷനും ഡ്രൈവിംഗ് ഓപ്ഷനും തെരഞ്ഞെടുത്ത് സ്‌പീഡോ‌മീറ്റര്‍, സ്‌പീഡ് ലിമിറ്റ്‌സ് എന്നിവ ഇനാബിള്‍ ചെയ്യാം. 

ഇവ രണ്ടും ഓണാക്കാനും ഓഫാക്കാനും കഴിയും. ഐഫോണിന് പുറമെ ഈ രണ്ട് ഫീച്ചറുകളും CarPlay ആപ്ലിക്കേഷനിൽ ലഭ്യമാണ്. കിലോമീറ്ററുകളിലും മൈലുകളിലും വേഗത കാണിക്കും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam