വാട്‌സാപ്പിലെ മെറ്റ എഐ ചാറ്റ് വിവരങ്ങള്‍ ചോര്‍ത്തുമോ?

JULY 5, 2024, 10:00 AM

വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, മെസഞ്ചര്‍ ആപ്പുകളില്‍ മെറ്റ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് മെറ്റ എഐ. ആപ്പുകളില്‍ കാണുന്ന നീല വളയത്തില്‍ ടച്ച്‌ ചെയ്താല്‍ ഉപഭോക്താക്കളെ പുതിയൊരു ചാറ്റ് ബോക്സിലേയ്ക്ക് നയിക്കും. ഇവിടെ ഗൂഗിള്‍ പോലുള്ള സേര്‍ച്ച്‌ എഞ്ചിനുകളോട് ചോദിക്കുന്നതുപോലെ എന്തിനെക്കുറിച്ചും ഉപഭോക്താക്കള്‍ക്ക് ചോദിക്കാം. സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരം ലഭിക്കും. എന്താണ് ഇതെന്ന് ആദ്യം ഉപഭോക്താക്കള്‍ക്ക് മനസ്സിലായില്ലെങ്കിലും ഇപ്പോള്‍ മെറ്റ എഐ. ഫീച്ചർ പലർക്കും ഉപകാരമാണ്.

എന്നാൽ  പലരിലും ഉയരുന്ന സംശയമാണ് വാട്‌സാപ്പിലെ ഈ നീലവളയം സ്വകാര്യതയെ ബാധിക്കുമോ എന്നത്  നമ്മുടെ സുഹൃത്തുക്കളുമായും ബന്ധുക്കളുമായും നടത്തുന്ന ചാറ്റ്, വോയിസ് കോള്‍, വീഡിയോ കോള്‍, ഗ്രൂപ്പ് കോള്‍ എന്നിവയുടെ വിവരങ്ങള്‍ ചോര്‍ത്തുമോയെന്നാണ് നിരവധിപേരുടെ ആശങ്ക . ഇതിന് കമ്ബനി നല്‍കുന്ന ഉത്തരം വളരെ ഇങ്ങനെയാണ് :

വാട്‌സാപ്പ് നിങ്ങളുടെ സ്വകാര്യതയെ മാനിക്കുന്നു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രവര്‍ത്തിക്കുന്നത് കാരണം നിങ്ങളുടെ ചാറ്റ്, കോള്‍ തുടങ്ങിയവ സുരക്ഷിതമാണ്. വാട്‌സാപ്പിനോ മെറ്റയ്‌ക്കോ പുറത്ത് നിന്നുള്ള ഒരാള്‍ക്കോ നിങ്ങളുടെ ചാറ്റിലെ ഒരു വിവരങ്ങളും ചോര്‍ത്താന്‍ കഴിയില്ലെന്നാണ് വാട്‌സാപ്പ് പറയുന്നത്.

vachakam
vachakam
vachakam

അതുകൊണ്ട് തന്നെ ധൈര്യമായി മെറ്റയുമായുള്ള സൗഹൃദം തുടരാമെന്നും കമ്ബനി ഉറപ്പ് നല്‍കുന്നു. ഏതൊരു പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമ്ബോഴും ഉപഭോക്താവിന്റെ സ്വകാര്യതയെ മാനിക്കുന്നത് കമ്ബനി നയമാണെന്നും അധികൃതര്‍ അഭിപ്രായപ്പെടുന്നുണ്ട്. 

വാട്സാപ്പില്‍ മെറ്റ എഐ കൊണ്ടുവരുന്നതിനെക്കുറിച്ച്‌ മെറ്റാ കണക്‌ട് 2023 ഇവന്റിലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രഖ്യാപിച്ചത്. എഐ ചാറ്റുകള്‍ക്കായി പ്രത്യേക ഷോര്‍ട്ട് കട്ട് ആപ്പില്‍ നല്‍കിയിട്ടുണ്ടെന്ന് സക്കര്‍ബര്‍ഗ് അന്ന് പറഞ്ഞിരുന്നു. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam