ആൻ്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചു; ആപ്പിളിനെതിരെ നിയമനടപടിക്കൊരുങ്ങി യുഎസ്

MARCH 22, 2024, 7:38 PM

ടെക് ഭീമനായ ആപ്പിളിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി അമേരിക്ക. ഐഫോണിൻ്റെ ഹാർഡ്‌വെയർ, സോഫ്‌റ്റ്‌വെയർ ഫീച്ചറുകൾ ഉപയോഗിക്കുന്നതിൽ നിന്നും എതിരാളികളെ തടഞ്ഞ് ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചു തുടങ്ങിയ ആരോപണങ്ങളിലാണ് യുഎസ് നടപടി സ്വീകരിക്കാനൊരുങ്ങുന്നത്. 

ഡിജിറ്റൽ  രംഗത്ത് വിപണി കുത്തകയാക്കുന്നത് തുടരുകയാണെന്നും ഈ നീക്കം മറ്റ് കമ്പനികളെ തുരങ്കം വെക്കുകയാണെന്നും ആക്ഷേപമുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ജസ്റ്റിസ് (DOJ) ആപ്പിളിനെതിരെ കേസെടുക്കാൻ ഒരുങ്ങുന്നത്.

ഉപയോക്താക്കളെയും ഡവലപ്പർമാരെയും തടയാൻ ഐഫോൺ ആപ്പ് സ്റ്റോറിൻ്റെ നിയന്ത്രണം കമ്പനി ദുരുപയോഗം ചെയ്തതായും ആപ്പിളിനെതിരെയുള്ള കേസ് ആരോപിക്കുന്നു.

vachakam
vachakam
vachakam

എതിരാളികളായി കാണുന്ന ആപ്പുകളെ തടയുന്നതിനും ആപ്പിൾ നിരന്തരം നിയമവിരുദ്ധമായ നടപടികൾ സ്വീകരിക്കുന്നതായി ആരോപിക്കപ്പെടുന്നു.

അതേസമയം, നീതിന്യായ വകുപ്പിന്റെ നിയമനടപടിയെ ശക്തമായി തന്നെ നേരിടുമെന്ന് ആപ്പിൾ വ്യക്തമാക്കിയിട്ടുണ്ട്. കമ്പനി സമീപ കാലങ്ങളിൽ നേരിടേണ്ടി വന്നിട്ടുള്ള നിയമ നടപടികളിൽ ഏറ്റവും വലിയ വെല്ലുവിളിയാണ് അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലെ അറ്റോർണി ജനറലുകളുമായി ചേർന്ന് ന്യൂജേഴ്‌സിയിലെ ഫെഡറൽ കോടതിയിൽ സമർപ്പിച്ചിട്ടുള്ള ഈ പരാതി. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam