ഇനി കിട്ടില്ല! ഐഫോണ്‍ X സീരിസും, സ്മാർട്ട് സ്പീക്കറും ആപ്പിൾ വിൻ്റേജ് ലിസ്റ്റിൽ 

JULY 2, 2024, 8:42 PM

ഒരുകാലത്ത് ജനപ്രിയമായിരുന്ന നിരവധി ആപ്പിൾ ഉപകരണങ്ങൾ ഔദ്യോഗികമായി അവസാനിപ്പിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. ആപ്പിളിൻ്റെ സപ്പോർട്ട്  പേജിലെ ഒരു അപ്‌ഡേറ്റ് അനുസരിച്ച്, ഒറിജിനല്‍  ഹോംപോഡ് സ്മാർട്ട് സ്പീക്കർ, ഐഫോൺ X, ആദ്യ തലമുറ എയർപോഡുകൾ എന്നിവയെല്ലാം "വിൻ്റേജ്" ഉൽപ്പന്നങ്ങളായി  തരംതിരിച്ചിട്ടുണ്ട്. 

അഞ്ച് വർഷം മുമ്പ് ആപ്പിൾ ഈ ഉൽപ്പന്നങ്ങളുടെ വിൽപ്പന നിർത്തിയിരുന്നു. ആപ്പിള്‍ സ്റ്റോറുകളിലോ അംഗീകൃത സേവന ദാതാക്കളിലോ ചില വിൻ്റേജ് ഉല്‍പ്പന്നങ്ങള്‍ റിപ്പയറുകള്‍ ചെയ്ത് നൽകുന്നുണ്ടെങ്കിലും പാർട്സ് ലഭ്യത  പരിമിതമാണ്.

ഈ ആപ്പിള്‍ ഉപകരണങ്ങള്‍ വിൻ്റേജ് ലിസ്റ്റില്‍ ആണ് ചേർത്തത്. 2017ല്‍ സമാരംഭിച്ച ഐഫോണ്‍ X സീരിസ്, ഫേസ് ഐഡിയും മെച്ചപ്പെട്ട ക്യാമറ സംവിധാനങ്ങളും പോലുള്ള കൂടുതല്‍ നൂതന സവിശേഷതകള്‍ കൊണ്ട്  ജനപ്രിയമായിരുന്നു . ഡോള്‍ബി വിഷൻ, എച്ച്‌ഡിആർ 10 പിന്തുണയുള്ള ഒഎല്‍ഇഡി ഡിപ്‌സ്‌ലേ സ്‌പോർട്ട് ചെയ്യുന്ന കമ്ബനിയുടെ ആദ്യത്തെ വാർഷിക വേർഷനാണ് ഈ ഐഫോണ്‍. 1125x2436 പിക്സല്‍ റെസല്യൂഷനോട് കൂടിയ സൂപ്പർ റെറ്റിന 5.8 ഇഞ്ച് ഡിസ്പ്ലേയാണ് സ്മാർട്ട്ഫോണിന്.

vachakam
vachakam
vachakam

കമ്ബനിയുടെ സ്വന്തം എ11 ബയോണിക് ചിപ്‌സെറ്റാണ് ഐഫോണ്‍ എക്‌സിന് കരുത്ത് പകരുന്നത്. 2013ല്‍ ഐഫോണുകളില്‍ അരങ്ങേറിയ ആപ്പിളിൻ്റെ വ്യാപാരമുദ്രയായ TouchID ഫിംഗർപ്രിൻ്റ് സെൻസറിന് പകരമായി FaceID ഉപയോഗിച്ച്‌ മുഖം തിരിച്ചറിയല്‍ ഫീച്ചർ ചെയ്യുന്ന ആദ്യ ഐഫോണ്‍ കൂടിയാണിത്. അത് പോലെ, ഒറിജിനല്‍ ഹോംപോഡിനെ കൂടുതല്‍ ഒതുക്കമുള്ളതും സവിശേഷതകളാല്‍ സമ്ബന്നവുമായത് കൊണ്ട് ഹോംപോഡ് മിനി ഇല്ലാതായി.

ഇപ്പോളിതാ ആപ്പിള്‍ മറ്റൊരു തലത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ആപ്പിളിൻ്റെ വിഷൻ പ്രോ മിക്സഡ്-റിയാലിറ്റി ഹെഡ്സെറ്റ് (Vision Pro mixed-reality headset) യുണൈറ്റഡ് സ്റ്റേറ്റ്സിന് പുറത്തേക്ക് വില്‍ക്കാൻ ഒരുങ്ങുകയാണ് ആപ്പിള്‍. കഴിഞ്ഞ വർഷം ജൂണില്‍ വിഷൻ പ്രോ ഹെഡ്‌സെറ്റ് ലോഞ്ച് ചെയ്യുകയും ഫെബ്രുവരി 2 മുതല്‍ യുഎസ് വിപണിയില്‍ എത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam