ഫോൺ തന്നെ കാർ കീ ആക്കാം; ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീയെക്കുറിച്ച് അറിയൂ!!

MARCH 20, 2024, 9:43 AM

സ്മാർട്ട്‌ഫോണുകൾ മനുഷ്യൻ്റെ ദൈനംദിന ജീവിതത്തിൻ്റെ കൂടുതൽ മേഖലകളിലേക്ക് പ്രവേശിക്കുകയാണ്. സാങ്കേതിക വിദ്യ വളരുന്നതിനനുസരിച്ച് സ്‌മാർട്ട്‌ഫോൺ കൂടുതൽ കരുത്താർജ്ജിക്കുന്നു എന്ന് പറയാം.

സ്‌മാർട്ട്‌ഫോണുകൾ പോലെ വാഹനങ്ങളോടും താൽപ്പര്യമുള്ളവർ നിരവധിയാണ്. വാഹന പ്രേമികൾക്കും സാങ്കേതിക പ്രേമികൾക്കും ഒരുപോലെ താൽപ്പര്യമുള്ള ഒരു സാങ്കേതികവിദ്യ ഇപ്പോൾ സ്‌മാർട്ട്‌ഫോണുകളിൽ ജനപ്രീതിയാർജ്ജിക്കുകയാണ്.

ആ സാങ്കേതിക വിദ്യയാണ് ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ. ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീയുടെ പ്രത്യേകത നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ തന്നെ ഒരു കാർ കീ ആയി ഉപയോഗിക്കാം എന്നതാണ്. അൾട്രാ വൈഡ് ബാൻഡ് (യുഡബ്ല്യുബി) അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഡിജിറ്റൽ കാർ കീ പ്രവർത്തിക്കുന്നത്.

vachakam
vachakam
vachakam

കൂടുതല്‍ കൃത്യമായ ലൊക്കേഷൻ ട്രാക്കിംഗ് നല്‍കുന്ന ഒരു പുതിയ സാങ്കേതികവിദ്യയാണ് UWB. ഇതോടൊപ്പം ബ്ലൂടൂത്ത് ലോ എനർജി (BLE) എന്ന ടെക്നോളജിയും ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഡിജിറ്റല്‍ കാർ കീ എന്ന ആശയം സാധ്യമാക്കിയിരിക്കുന്നത്.  അനുയോജ്യമായ കാറും ആൻഡ്രോയിഡ് ഫോണും ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഫിസിക്കൽ കീ ഉപയോഗിക്കാതെ തന്നെ ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ സജ്ജീകരിക്കാനും പ്രവർത്തനങ്ങൾ നിർവഹിക്കാനും കഴിയും.

എങ്ങനെ പ്രവർത്തിക്കാം 

സാംസങ് ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാംസങ് ഗാലക്സി ഫോണില്‍ സാംസങ് വാലറ്റ് ഉപയോഗിച്ചുകൊണ്ട് ഡിജിറ്റല്‍ കാർ കീ സജ്ജീകരിക്കാനാകും. അ‌തേപോലെ മറ്റ് സ്മാർട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവർക്ക് ഗൂഗിള്‍ വാലറ്റ് ആപ്പ് ഉപയോഗിച്ചുകൊണ്ട് ഡിജിറ്റല്‍ കാർ കീ സജ്ജീകരിക്കാം. എന്നാല്‍ ഡിജിറ്റല്‍ കാർ കീ പിന്തുണയോടെ നിർമിക്കപ്പെട്ട കാറുകളില്‍ മാത്രമേ ഈ ടെക്നോളജി പ്രവർത്തിക്കൂ.

vachakam
vachakam
vachakam

വാഹനത്തിൽ ആൻഡ്രോയിഡ് ഡിജിറ്റൽ കാർ കീ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, കീ ഉപയോഗിക്കാതെ ആൻഡ്രോയിഡ് സ്മാർട്ട്ഫോൺ ഉപയോഗിച്ച് കാർ സ്റ്റാർട്ട് ചെയ്യാനും ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. എന്നിരുന്നാലും, ബിഎംഡബ്ല്യു, ജെനസിസ്, ഹ്യുണ്ടായ് തുടങ്ങിയ ചില കാർ നിർമ്മാതാക്കൾ മാത്രമാണ് തങ്ങളുടെ തിരഞ്ഞെടുത്ത മോഡലുകളിൽ ഡിജിറ്റൽ കാർ കീ പിന്തുണ പ്രഖ്യാപിച്ചത്.

പ്രത്യേകതകൾ 

സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ഡിജിറ്റല്‍ കാർ കീ പങ്കിടാം എന്നതാണ് മറ്റൊരു നേട്ടം. നാം സ്ഥലത്ത് ഇല്ലാത്തപ്പോള്‍ നമ്മുടെ കാർ സുഹൃത്തുക്കള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ ഉപയോഗിക്കണമെങ്കില്‍ അ‌വർക്ക് ഡിജിറ്റല്‍ കീ ഷെയർ ചെയ്യാൻ സാധിക്കും.  ഒരു ആക്ടിവേഷൻ കോഡ് ഉപയോഗിച്ച് ലിങ്ക്  ഷെയർ ചെയ്യാൻ ഗൂഗിൾ  ഉപയോക്താക്കളെ അനുവദിക്കുന്നു.

vachakam
vachakam

ഫോൺ ഓഫായിരിക്കുമ്പോഴും എൻഎഫ്‌സി പ്രവർത്തിപ്പിക്കാനുള്ള പവർ ബാറ്ററി നിലനിർത്തുമെന്നും ഉപയോക്താക്കൾക്ക് കാറിൻ്റെ ഡോറിനടുത്തും എൻഎഫ്‌സി റീഡറിനടുത്തും ഫോൺ കൊണ്ടുവന്ന് വാഹനം അൺലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും കഴിയുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

പിക്സല്‍ 8 പ്രോയും പിക്സല്‍ ഫോള്‍ഡും ഉള്‍പ്പെടെ പിക്സല്‍ 6 ന് മുകളിലുള്ള ഫോണുകള്‍ ഡിജിറ്റല്‍ കാർ കീ പിന്തുണയോടെയാണ് എത്തുന്നത്. അ‌തേപോലെ സാംസങ് ഗാലക്സി എസ്21 പ്ലസിന് മുകളിലുള്ള പ്രീമിയം സാംസങ് സ്മാർട്ട്ഫോണുകളും

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam