വിജയവഴിയിൽ തിരിച്ചെത്തി ക്രിസ്റ്റൽ പാലസും ബ്രൈറ്റണും ജയം കാണാനാകാതെ വോൾവ്‌സ്

NOVEMBER 2, 2025, 7:12 AM

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനോട് വഴങ്ങിയ പരാജയത്തിനു ശേഷം വിജയവഴിയിൽ തിരിച്ചെത്തി ക്രിസ്റ്റൽ പാലസ്. ബ്രന്റ്‌ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളിനു തോൽപ്പിച്ച പാലസ് ലീഗിൽ ഏഴാം സ്ഥാനത്തേക്കും കയറി. മുപ്പതാം മിനിറ്റിൽ ലെർമയുടെ പാസിൽ നിന്നു മറ്റെറ്റ നേടിയ ഗോളും 51-ാമത്തെ മിനിറ്റിലെ കോളിൻസിന്റെ സെൽഫ് ഗോളുമാണ് പാലസിനു ജയം നൽകിയത്. ലീഗിൽ കഴിഞ്ഞ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ബ്രൈറ്റണും ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി.

ലീഡ്‌സിനെ എതിരില്ലാത്ത 3 ഗോളിനാണ് ബ്രൈറ്റൺ തകർത്തത്. ഡീഗോ ഗോമസ് ഇരട്ടഗോൾ നേടിയ മത്സരത്തിൽ ഡാനി വെൽബക്ക് ആണ് ബ്രൈറ്റണിന്റെ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്.
അതേസമയം പത്താം ലീഗ് മത്സരത്തിലും ജയം കാണാൻ ആവാതെ വോൾവ്‌സ്. ഫുൾഹാമിനു എതിരെ എതിരില്ലാത്ത 3 ഗോളുകൾക്കാണ് അവർ തോറ്റത്. വെറും 2 സമനിലയുമായി

ലീഗിലെ അവസാന സ്ഥാനക്കാരായ വോൾവ്‌സ് ലീഗിൽ എട്ടാം പരാജയം ആണ് ഏറ്റുവാങ്ങിയത്. കഴിഞ്ഞ സീസണിലും ആദ്യ 10 മത്സരങ്ങളിൽ വോൾവ്‌സിന് ഒരു മത്സരം പോലും ജയിക്കാൻ ആയിരുന്നില്ല. ഇമ്മാനുവൽ ചുവപ്പ് കാർഡ് കണ്ടു 10 പേരായി ചുരുങ്ങിയ വോൾവ്‌സിന് എതിരെ റയാൻ സെസനിയോൻ, ഹാരി വിൽസൻ എന്നിവർ ആണ് ഗോൾ നേടിയത്. ഫുൾഹാമിന്റെ മൂന്നാം ഗോൾ യെർസൻ മൊസ്‌ക്വരയുടെ സെൽഫ് ഗോൾ ആയിരുന്നു. മോശം പ്രകടനങ്ങൾ തുടരുന്ന വോൾവ്‌സിന് എതിരെ നിലവിൽ ആരാധകരും വലിയ പ്രതിഷേധം ആണ് ഉയർത്തുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam