ബെംഗളൂരു: ഐപില്‍ കിരീടം നേടുന്നത് വലിയ വെല്ലുവിളിയാണെന്ന് മുന്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം എബി ഡിവില്ലിയേഴ്സ്. മല്‍സരം കടുത്തതാണെന്നും ലോകകപ്പ് പോലും ജയിക്കാന്‍ കരുത്തുള്ള 10 ടീമുകളാണ് ഐപിഎലില്‍ മല്‍സരിക്കുന്നതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.
'ഐപിഎല്‍ ജയിക്കുന്നത് അവിശ്വസനീയമാംവിധം ബുദ്ധിമുട്ടാണ്. ഐപിഎല്‍ എന്നല്ല, മറിച്ച് ലോകകപ്പ് പോലും നേടാന്‍ കഴിയുന്ന 10 ലോകോത്തര ടീമുകളുണ്ട്. യാത്ര, ടീം തന്ത്രങ്ങള്‍, പരിക്കുകള്‍, സീസണിലുടനീളം വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടല്‍ എന്നിവയടക്കം നിരവധി ഘടകങ്ങള്‍ ഉള്‍പ്പെടുന്നു. ടൂര്‍ണമെന്റിന്റെ അവസാന ഭാഗത്തേക്ക് ഊര്‍ജ്ജവും ആക്കവും നിലനിര്‍ത്താന്‍ കഴിയുന്ന ടീം സാധാരണയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. സ്വന്തം ഹോം അഡ്വാന്റേജ് മുതലെടുക്കുന്ന ടീമുകള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും,' എബി ഡിവില്ലിയേഴ്സ് പറഞ്ഞു.
ഐപിഎലിന്റെ 18-ാം സീസണില്‍ ആര്‍സിബി ട്രോഫി ഉയര്‍ത്തുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. വിരാട് കോഹ്ലി 18-ാം നമ്പര്‍ ജേഴ്സി ധരിച്ചാണ് ടീമിനെ നയിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഇത് 18-ാം സീസണാണ്, ടീമില്‍ 18-ാം നമ്പര്‍ കളിക്കാരനുണ്ട്. ആര്‍സിബി ട്രോഫി ഉയര്‍ത്തിയാല്‍, വിരാടിനൊപ്പം ആഘോഷിക്കാന്‍ ഞാന്‍ അവിടെ ഉണ്ടാകും!' ഡിവില്ലിയേഴ്സ്, കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 22 ന് നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബി നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്