ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 (IPL 2025) സീസണ്‍ ഉദ്ഘാടന ചടങ്ങ് 13 വേദികളിലായി നടക്കും. ഉദ്ഘാടന മല്‍സരം നടക്കുന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിന് പുറമേ മറ്റു വേദികളിലും ആദ്യ മാച്ച് നടക്കുമ്പോള്‍ ആഘോഷം പൊലിപ്പിക്കാനാണ് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ (BCCI) തീരുമാനം.
2025 ഐപിഎല്ലില്‍ ആകെ 13 ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാവുമെന്ന് സ്‌പോര്‍ട്സ്റ്റാര്‍ റിപോര്‍ട്ട് ചെയതു. എല്ലാ വേദികളില്‍ നിന്നുമുള്ള കാണികള്‍ക്ക് ഉദ്ഘാടന ചടങ്ങ് ആസ്വദിക്കാന്‍ കഴിയുന്ന തരത്തില്‍ ഐപിഎല്ലിന് കൂടുതല്‍ രസം നല്‍കാനാണ് ബിസിസിഐ ഉദ്ദേശിക്കുന്നത്.
ഇത്തവണ ഐപിഎല്ലിന്റെ 18-ാം പതിപ്പാണ് അരങ്ങേറുന്നത്. ആദ്യ മത്സരം മാര്‍ച്ച് 22 ന് (ശനിയാഴ്ച) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം.
മുന്‍ വര്‍ഷങ്ങളിലെന്ന പോലെ മത്സരത്തിന് മുന്നോടിയായി ഒരു താരനിബിഡമായ ഉദ്ഘാടന ചടങ്ങ് നടക്കും. പിന്നീട് മറ്റു വേദികളില്‍ ആദ്യ മല്‍സരങ്ങള്‍ അരങ്ങേറുമ്പോഴും സമാനമായ രീതിയില്‍ ആഘോഷ പരിപാടികളുണ്ടാവും.
ഓരോ വേദിയിലെയും സാംസ്‌കാരിക പരിപാടികള്‍ക്കായി ദേശീയ, പ്രാദേശിക കലാകാരന്മാരെ അണിനിരത്തും. കൊല്‍ക്കത്തയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഐസിസി ചെയര്‍മാന്‍ ജയ് ഷാ പങ്കെടുക്കും. ഗായിക ശ്രേയ ഘോഷാലും ബോളിവുഡ് നടി ദിഷ പതാനിയും സംബന്ധിക്കും.
മറ്റ് 12 വേദികളിലെ ഉദ്ഘാടന ചടങ്ങുകളില്‍ പങ്കെടുക്കുന്ന പ്രമുഖ ബോളിവുഡ് കലാകാരന്മാരുമായി ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തിവരികയാണ്. മാര്‍ച്ച് 20 ബുധനാഴ്ചയ്ക്കുള്ളില്‍ പട്ടിക അന്തിമമാക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്