'ഫാമിലി റൂളി'ല്‍ ഇളവ് നല്‍കാൻ ബിസിസിഐ

MARCH 19, 2025, 4:21 AM

ക്രിക്കറ്റ് മത്സരങ്ങളില്‍ താരങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ബിസിസിഐ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവന്നേക്കുമെന്ന് റിപ്പോർട്ട്.


വിദേശ പര്യടനത്തിനിടെ കളിക്കാർക്ക് അവരുടെ കുടുംബങ്ങളെ കൂടുതല്‍ കാലം കൂടെ കൊണ്ടുപോകണമെങ്കില്‍ അനുമതിക്കായി അപേക്ഷിച്ചാല്‍ മതിയാകുമെന്നാണ് പുതിയ റിപ്പോർട്ടുകള്‍. 

vachakam
vachakam
vachakam


ഇന്ത്യയുടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്ബര തോല്‍വിക്ക് ശേഷം കൊണ്ടുവന്ന 10 കർശന നിയന്ത്രണങ്ങള്‍ക്കെതിരെ അടുത്തിടെ വിരാട് കോലി നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ബിസിസിഐ തീരുമാനം പുനഃപരിശോധിക്കാൻ ഒരുങ്ങുന്നത്.


vachakam
vachakam
vachakam

"കുടുംബാംഗങ്ങള്‍ കൂടുതല്‍ കാലം താരങ്ങള്‍ക്കൊപ്പം തുടരണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ കളിക്കാർക്ക് അനുമതിക്കായി അപേക്ഷിക്കാം. ബിസിസിഐക്ക് അനുയോജ്യമെന്ന് തോന്നുന്ന രീതിയില്‍ തീരുമാനമെടുക്കും"ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു.


നിയന്ത്രണങ്ങള്‍ പ്രകാരം വിദേശ പര്യടനത്തില്‍ കുടുംബങ്ങള്‍ക്ക് കളിക്കാരോടൊപ്പം ചെലവഴിക്കാൻ അനുവാദമുള്ള സമയം പരിമിതപ്പെടുത്തിയിരുന്നു . എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ നിയന്ത്രങ്ങള്‍ക്കെതിരെ കോലി രംഗത്തുവന്നു. 

vachakam
vachakam
vachakam


ഉയർന്ന സമ്മർദ്ദ സാഹചര്യങ്ങളില്‍, പ്രത്യേകിച്ച്‌ വിദേശ പര്യടനങ്ങളില്‍ കളിക്കാർക്ക് അവരുടെ പ്രിയപ്പെട്ടവർ അടുത്തുണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച്‌ അദ്ദേഹം വ്യക്തമാക്കി. അതേസമയം, താരങ്ങള്‍ കുടുംബ സമേതം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനെ ഇതിഹാസ ക്രിക്കറ്റ് താരം കപില്‍ ദേവും അനുകൂലിച്ചു.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam