മുംബൈ: നാഗ്പൂരില്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമായ വിവാദത്തിന്റെ കേന്ദ്രബിന്ദുവായ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം ഇന്ന് പ്രസക്തമല്ലെന്നും, ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങള്‍ സമൂഹത്തിന് ആരോഗ്യകരമല്ലെന്നും ആര്‍എസ്എസ്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുനില്‍ അംബേക്കറാണ് സംഘടനയുടെ നിലപാട് വ്യക്തമാക്കിയത്. ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനകള്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് സ്ഥലത്ത് സാമുദായിക സംഘര്‍ഷമുണ്ടാവുകയും 30-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
'ഔറംഗസേബ് ഇന്ന് പ്രസക്തനാണെങ്കില്‍, ശവകുടീരം നീക്കം ചെയ്യണോ? ഉത്തരം അദ്ദേഹം പ്രസക്തനല്ല എന്നതാണ്. ഏത് തരത്തിലുള്ള അക്രമവും സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല,' സുനില്‍ അംബേക്കര്‍ പറഞ്ഞു.
മറാത്ത രാജാവായ ഛത്രപതി സംഭാജി മഹാരാജിന്റെ ചരിത്രവും ഔറംഗസേബ് അദ്ദേഹത്തെ എങ്ങനെ വധിച്ചു എന്നതും പ്രദര്‍ശിപ്പിക്കുന്ന 'ഛാവ' എന്ന സിനിമയുടെ റിലീസിനെ തുടര്‍ന്നാണ് ഏറ്റവും പുതിയ വിവാദങ്ങള്‍ ആരംഭിച്ചത്.
തിങ്കളാഴ്ച, ഖുല്‍ദാബാദിലെ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രക്ഷോഭം നടത്തി.
പ്രതിഷേധത്തിനിടെ, ചാദര്‍ മൂടിയ ഔറംഗസേബിന്റെ ശവകുടീരത്തിന്റെ മാതൃക കത്തിച്ചു. ഖുര്‍ ആനും മതപരമായ വസ്തുക്കളും കത്തിച്ചെന്ന കിംവദന്തി ഇതോടെ പടര്‍ന്നു. വിദ്വേഷ പ്രസംഗങ്ങള്‍ നടക്കുകയും മറു വിഭാഗം അക്രമവുമായി രംഗത്തെത്തുകയും ചെയ്തു. മഹല്‍, ഹന്‍സപുരി പ്രദേശങ്ങളില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ക്കും തീവയ്പ്പിനും ഇത് കാരണമായി. ജനക്കൂട്ടം നിരവധി വാഹനങ്ങളും കത്തിച്ചു. അക്രമത്തിന്റെ മുഖ്യ ആസൂത്രകന്‍ ഫാഹിം ഷമീം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്