ഫാഫ് ഡു പ്ലെസിസ് ഡൽഹി ക്യാപിറ്റൽസ് വൈസ് ക്യാപ്ടൻ

MARCH 18, 2025, 3:47 AM

മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്ടൻ ഫാഫ് ഡു പ്ലെസിസിനെ വരാനിരിക്കുന്ന ഐപിഎൽ 2025 സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ (ഡിസി) വൈസ് ക്യാപ്ടനായി നിയമിച്ചു. അക്‌സർ പട്ടേലിന്റെ ഡെപ്യൂട്ടി ആയി അദ്ദേഹം പ്രവർത്തിക്കും.

കഴിഞ്ഞ മൂന്ന് സീസണുകളിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരുവിനെ (ആർസിബി) നയിച്ച ഡു പ്ലെസിസ്, മെഗാ ലേലത്തിന് മുന്നോടിയായി റിലീസ് ചെയ്യപെട്ടിരുന്നു. അടിസ്ഥാന വിലയായ 2 കോടിക്കാണ് ഡു പ്ലെസിസിനെ ഡിസി സ്വന്തമാക്കിയത്.

ഡു പ്ലെസിസ് ഐപിഎല്ലിൽ 145 മത്സരങ്ങളിൽ നിന്ന് 35.99 ശരാശരിയിലും 136.37 സ്‌ട്രൈക്ക് റേറ്റിലും 4,571 റൺസ് നേടിയിട്ടുണ്ട്. തങ്ങളുടെ ആദ്യ ഐപിഎൽ ചാമ്പ്യൻഷിപ്പ് ലക്ഷ്യമിടുന്ന ഡിസി, നേതൃത്വത്തിലും പരിശീലനത്തിലും കാര്യമായ മാറ്റങ്ങൾ ഇത്തവണ വരുത്തി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam