ലാലിഗയിൽ റയൽ മാഡ്രിഡിന് ആവേശകരമായ വിജയം. വിയ്യാറയലിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് നേടിയത്. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമാണ് വിയ്യാറയലിന്റെ ഹോം ഗ്രൗണ്ടിൽ റയൽ തിരിച്ചുവരവ് നടത്തിയത്.
ഏഴാം മിനിറ്റിലായിരുന്നു വിയ്യാറയൽ ലീഡ് എടുത്തത്. എന്നാൽ 6 മിനിറ്റുകൾക്കകമുള്ള എംബപ്പെയുടെ ഇരട്ട ഗോളുകൾ കളി റയലിന് അനുകൂലമാക്കി മാറ്റി. ആദ്യം 17-ാം മിനിട്ടിലും ഇരുപത്തിമൂന്നാം മിനിട്ടിലും എംബപ്പെ വലകുലുക്കി. ഇതോടെ റയൽ മാഡ്രിഡ് 2-1ന് മുന്നിലെത്തി. ലീഡ് ഉയർത്താൻ റയൽ മാഡ്രിഡ് ശ്രമിച്ചെങ്കിലും കൂടുതൽ ഗോൾ നേടാനായില്ല.
ഈ വിജയത്തോടെ റയൽ മാഡ്രിഡ് താൽക്കാലികമായി ലാലിഗയിൽ ഒന്നാംസ്ഥാനത്ത് എത്തി. അവർക്ക് 60 പോയിന്റാണുള്ളത്. റയലിനേക്കാൾ രണ്ടു മത്സരം കുറവ് കളിച്ച ബാഴ്‌സലോണ 57 പോയിന്റുമായി തൊട്ടു പിറകിൽ ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്