സിഡ്‌നി: പാക് വംശജനായ ക്രിക്കറ്റ് കളിക്കാരന്‍ ഓസ്‌ട്രേലിയയില്‍ പ്രാദേശിക മല്‍സരത്തിനിടെ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. കോണ്‍കോര്‍ഡിയ കോളേജില്‍ നടന്ന ഒരു പ്രാദേശിക മത്സരത്തിനിടെയാണ് ജുനൈല്‍ സഫര്‍ ഖാന്‍ എന്ന കളിക്കാരന്‍ കുഴഞ്ഞു വീണത്. 40 വയസ്സുള്ള ഖാന്‍, കഴിഞ്ഞ ശനിയാഴ്ച പ്രിന്‍സ് ആല്‍ഫ്രഡ് ഓള്‍ഡ് കൊളീജിയന്‍സിനെതിരായ മത്സരത്തില്‍ ഓള്‍ഡ് കോണ്‍കോര്‍ഡിയന്‍സ് ക്രിക്കറ്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചിരുന്നു. 40 ഓവറുകള്‍ ഫീല്‍ഡ് ചെയ്യുകയും ഏഴ് ഓവറുകള്‍ക്ക് ബാറ്റ് ചെയ്യുകയും ചെയ്ത ശേഷം, വൈകുന്നേരം 4 മണിയോടെ ഖാന്‍ കുഴഞ്ഞുവീഴുകയായിരുന്നു. പാരാമെഡിക്കുകള്‍ പരമാവധി ശ്രമിച്ചിട്ടും ജുനൈലിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
കടുത്ത ചൂടിന്റെ പിടിയിലാണ് സൗത്ത് ഓസ്ട്രേലിയ. ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഡാറ്റ പ്രകാരം, ജുനൈല്‍ കുഴഞ്ഞുവീഴുന്ന സമയത്ത് ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു. താപനില 42 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ ഉയര്‍ന്നാല്‍ മത്സരങ്ങള്‍ റദ്ദാക്കണമെന്ന് അഡലെയ്ഡ് ടര്‍ഫ് ക്രിക്കറ്റ് അസോസിയേഷന്‍ നിയമങ്ങള്‍ പറയുന്നു.
ഐടി മേഖലയില്‍ ജോലി ചെയ്യുന്നതിനായി ഖാന്‍ 2013 ലാണ് പാകിസ്ഥാനില്‍ നിന്ന് അഡലെയ്ഡിലേക്ക് താമസം മാറിയത്. ക്രിക്കറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കുന്നത് ജുനൈലിന്റെ ഇഷ്ട വിനോദമായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്