ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025 സീസണിന്റെ തുടക്കം കെഎല്‍ രാഹുലിന് അത്ര സുഖകരമല്ല. പുതിയ ഫ്രാഞ്ചൈസിയായ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നായക സ്ഥാനത്തും ഉപനായക സ്ഥാനത്തും അദ്ദേഹമില്ല. ഇപ്പോള്‍ ഓപണിങ് സ്ഥാനവും രാഹുലിന് നല്‍കില്ലെന്നാണ് റിപോര്‍ട്ട്.
ഏകദിനത്തില്‍ കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് ഓര്‍ഡറില്‍ ആറാം സ്ഥാനത്തേക്ക് തരംതാഴ്ത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ വിജയത്തില്‍ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയുണ്ടായി. സമാനമായ രീതിയില്‍ ടി20 ക്രിക്കറ്റിലും മാറ്റം വരുത്താനാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ തീരുമാനം.
ഐപിഎൽ 2025 മെഗാ സ്റ്റാർ ലേലത്തിലൂടെ രാഹുൽ ഡൽഹി ക്യാപിറ്റൽസുമായി കരാർ ഒപ്പിട്ടു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് (എൽഎസ്ജി) രാഹുലിനെ ഉപേക്ഷിച്ചിരുന്നു. മൂന്ന് സീസണുകളായി ഫ്രാഞ്ചൈസിയിൽ ആവർത്തിച്ചുള്ള മോശം പ്രകടനത്തെത്തുടർന്ന് അദ്ദേഹത്തെ നിലനിർത്തൽ കളിക്കാരിൽ ഉൾപ്പെടുത്തിയില്ല. ഐപിഎല്ലിൽ രാഹുലിന്റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റ് ലേലത്തിൽ അദ്ദേഹത്തിന് തിരിച്ചടിയായി. 2025 ലെ മെഗാ ലേലത്തിൽ അദ്ദേഹത്തിന് 14 കോടി രൂപ പ്രതിഫലം ലഭിച്ചു.
ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രാഹുല്‍ തന്റെ കരിയറില്‍ ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ സ്‌കോറിങിന്റെ വേഗം വീണ്ടും കൂടിവരുമ്പോള്‍ 32 കാരന്റെ കുറഞ്ഞ സ്‌ട്രൈക്ക് റേറ്റില്‍ ഫ്രാഞ്ചൈസികള്‍ തൃപ്തരല്ല. അതുകൊണ്ടാണ് പുതിയ സീസണില്‍ ഓപണിങ് സ്ഥാനത്തുനിന്ന് നീക്കുന്നത്.
രാഹുല്‍ മധ്യനിരയിലാണ് ബാറ്റ് ചെയ്യാന്‍ പോകുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് ചെയ്തു. ജെയ്ക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറല്‍ എന്നിവര്‍ ടോപ്പ് ഓര്‍ഡറില്‍ കളിക്കും. ഹാരി ബ്രൂക്ക് ലീഗില്‍ നിന്ന് പിന്മാറിയതിനാല്‍ ഡിസി മധ്യനിരയില്‍ വലംകൈയ്യന്‍ ബാറ്റ്സ്മാന്റെ കുറവ് നികത്താന്‍ രാഹുല്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യന്‍ ടി20 ടീമിലേക്ക് തിരിച്ചുവരാന്‍ രാഹുലിന് ഐപിഎല്‍ 2025 സീസണ്‍ ഏറെ നിര്‍ണായകമാണ്. 2022ല്‍ അഡലെയ്ഡില്‍ ഇംഗ്ലണ്ടിനെതിരായ ടി20 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം രാഹുല്‍ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി കളിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്