തന്‍റെ 62-ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറിയിരിക്കുകയാണ് ഫാക്‌ലന്‍ഡ് താരം ആന്‍ഡ്ര്യു ബ്രൗണ്‍ലി. ഈ മാസം 10ന് നടന്ന കോസ്റ്റോറിക്കക്കെതിരായ രാജ്യാന്തര ടി20 മത്സരത്തിലാണ് 62 വയസും 145 ദിവസവും പ്രായമുള്ള ബ്രൗണ്‍ലി അരങ്ങേറി ചരിത്രം കുറിച്ചത്.
ഇതോടെ രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡ് ബ്രൗണ്‍ലി സ്വന്തമാക്കി. 2019ല്‍ റൊമാനിയക്കെതിരെ 59 വയസും 181 ദിവസവും പ്രായമുള്ളപ്പോള്‍ ടര്‍ക്കിക്കായി അരങ്ങേറിയ ഒസ്മാന്‍ ഗോകറുടെ റെക്കോര്‍ഡാണ് ബ്രൗണ്‍ലി മറികടന്നത്.
വലം കൈയന്‍ ബാറ്ററായ ബ്രൗണ്‍ലി ഇതുവരെ മൂന്ന് രാജ്യാന്തര ടി20 മത്സരങ്ങളിലാണ് കളിച്ചത്. നേടിയതാകട്ടെ ആറ് റണ്‍സും. വലം കൈയന്‍ മീഡിയം പേസറാണെങ്കിലും ഇതുവരെ വിക്കറ്റൊന്നും വീഴ്ത്താന്‍ ബ്രൗണ്‍ലിക്കായിട്ടില്ല.
60 വയസിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറുന്ന ആദ്യ പുരുഷ താരമാണ് ബ്രൗണ്‍ലി. ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ ഏറ്റവും പ്രായം കൂടിയ താരം 49 വയസും 119 ദിവസവും പ്രായമുള്ളപ്പോള്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ജെയിംസ് സതര്‍ടണ്‍ ആണ്. ഏകദിനത്തില്‍ 47 വയസും 240 ദിവസവും പ്രായമുള്ളപ്പോള്‍ നെതര്‍ലന്‍ഡ്സിനായി അരങ്ങേറിയ എന്‍ ഇ ക്ലാര്‍ക്കാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്