ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലിയോണൽ മെസി ഇല്ലാതെയാണ് അർജന്റീന ഇറങ്ങുക. അമേരിക്കയിൽ മേജർ ലീഗ് സോക്കറിൽ മെസിക്ക് പരിക്കേറ്റതാണ് താരത്തിന് വിനയായത്. ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ യോഗ്യത മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്‌കലോണി പ്രഖ്യാപിച്ചത്.
പൂർണമായ ഫിറ്റ്‌നസ് ഇല്ലാത്തതിനാലാണ് മെസിയെ ഒഴിവാക്കി 26 അംഗ സ്‌ക്വാഡിനെ അർജന്റീന പ്രഖ്യാപിച്ചത്. വിശ്രമത്തിനായാണ് മെസിയെ ഒഴിവാക്കുന്നത്. താരത്തിനേറ്റ മസിൽ പരിക്ക് ഇതുവരെയും പൂർണമായും ഭേദമായിട്ടില്ല. ഞായറാഴ്ചയായിരുന്നു അറ്റ്‌ലാന്റ യുനൈറ്റഡിനെതിരായ മത്സരം നടന്നത്. മത്സരത്തിൽ മെസി ഗോൾ നേടുകയും മയാമി വിജയിക്കുകയും ചെയ്തിരുന്നു. മാർച്ച് 22ന് ഉറുഗ്വായ്‌ക്കെതിരെയും 26ന് ബ്രസീലിനെതിരെയുമാണ് അർജന്റീനയുടെ നിർണായക മത്സരങ്ങൾ.
അതേസമയം, കളിക്കാൻ കഴിയാത്തതിൽ വിഷമമുണ്ടെന്ന് ലയണൽ മെസി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു. 'അർജന്റീനയ്‌ക്കൊപ്പം കളിക്കാൻ തീർച്ചയായും ആഗ്രഹമുണ്ട്. എന്നാൽ പരിക്ക് കാരണം എനിക്ക് കുറച്ച് വിശ്രമം വേണ്ടി വന്നു. അതുകൊണ്ട് എനിക്ക് കളിക്കാൻ കഴിയില്ല. ഏതൊരു ആരാധകനെയും പോലെ ഞാൻ അർജന്റീന ടീമിന് പിന്തുണ നൽകും. അർജന്റീനയ്‌ക്കൊപ്പം മുന്നേറാം.' ലയണൽ മെസി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്