ഐപിഎല്ലില്‍ ഹര്‍ദികിനെയും ശ്രേയസിനെയും കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

MARCH 19, 2025, 4:52 AM

2025ലെ ഐപിഎല്‍ സീസണില്‍ പുതിയ നേട്ടം സ്വന്തമാക്കാന്‍ മത്സരിക്കുകയാണ് ഹര്‍ദിക് പാണ്ഡ്യയും ശ്രേയസ് അയ്യരും.ഇത്തവണ ഹര്‍ദിക് മുബൈ ഇന്ത്യന്‍സിന്റെയും ശ്രേയസ് അയ്യര്‍ പഞ്ചാബ് കിങ്‌സിന്റെയും നായകനാണ്.

എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഒരു നായകനും നേടാത്ത നേട്ടത്തിനരികെയാണ് ഇരുവരും. നായകനെന്ന നിലയില്‍ 2022 ലെ അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ (ജിടി) കിരീടത്തിലെത്തിച്ച്‌ ഹര്‍ദിക് ചരിത്രം സൃഷ്ടിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് ഗുജറാത്ത് തോറ്റു. പിന്നീട് കഴിഞ്ഞ വര്‍ഷം മുംബൈ നായകനായി ഹര്‍ദിക് തിരിച്ചെത്തി.

അതേസമയം കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ (കെകെആര്‍) കിരീടത്തിലേക്ക് നയിച്ച ശ്രേയസിനെ ടീം നിലനിര്‍ത്തിയില്ല. മെഗാ ലേലത്തില്‍ പഞ്ചാബ് കിങ്‌സ് (പിബികെഎസ്) 26.75 കോടി രൂപയ്ക്ക് താരത്തെ വാങ്ങി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വിലയേറിയ രണ്ടാമത്തെ കളിക്കാരനാണ് താരം.

vachakam
vachakam
vachakam

ഈ സീസണില്‍ പാണ്ഡ്യ മുംബൈയെയും അയ്യര്‍ പഞ്ചാബിനെയും കിരീടത്തിലേക്ക് എത്തിച്ചാല്‍ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടാം തവണ ഇരുവര്‍ക്കും കിരീട നേട്ടത്തിലെത്താം. ഈ സീസണില്‍ ഹര്‍ദിക്കോ ശ്രേയസോ ആ നേട്ടം കൈവരിച്ചാല്‍, ഐപിഎല്‍ ചരിത്രത്തില്‍ രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം കിരീടം നേടുന്ന ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കാനാകുക. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam