ബ്രൈറ്റനെതിരെ സമനിലയുമായി മാഞ്ചസ്റ്റർ സിറ്റി

MARCH 16, 2025, 8:46 AM

ഇത്തിഹാദ് സ്റ്റേഡിയത്തിൽ ബ്രൈറ്റനെതിരെ 2-2ന്റെ സമനില വഴങ്ങി മാഞ്ചസ്റ്റർ സിറ്റി. സിറ്റിയുടെ ടോപ് 4 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണിത്.

11-ാം മിനിറ്റിൽ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് ഇന്ന് എർലിംഗ് ഹാലൻഡ് സ്‌കോറിംഗ് തുറന്നു. എന്നിരുന്നാലും, 21-ാം മിനിറ്റിൽ എസ്തുപിനാന്റെ ഒരു മികച്ച ഫ്രീകിക്കിലൂടെ ബ്രൈറ്റൺ മറുപടി നൽകി. സ്‌കോർ 1-1.

39-ാം മിനിറ്റിൽ ഇൽകെ ഗുണ്ടോഗൻ നൽകിയ അസിസ്റ്റിൽ നിന്ന് ഒമർ മർമൂഷിന്റെ ഫിനിഷിലൂടെ സിറ്റി ലീഡ് തിരിച്ചുപിടിച്ചു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്രൈറ്റൺ തിരിച്ചടിച്ചു, ഖുസനോവിന്റെ സെൽഫ് ഗോളാണ് ബ്രൈറ്റണ് സമനില നൽകിയത്.

vachakam
vachakam
vachakam

സമനിലയോടെ സിറ്റി പ്രീമിയർ ലീഗ് ടേബിളിൽ 48 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് തുടരുമ്പോൾ 47 പോയിന്റുമായി ബ്രൈറ്റൺ ഏഴാം സ്ഥാനത്താണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam