ലക്‌നൗ: പാകിസ്ഥാന്‍ ചാരപ്രവര്‍ത്തകയ്ക്ക് സൈനിക രഹസ്യ വിവരങ്ങള്‍ കൈമാറിയതിന് കാണ്‍പൂര്‍ ഓര്‍ഡനന്‍സ് ഫാക്ടറിയിലെ ജൂനിയര്‍ വര്‍ക്ക്‌സ് മാനേജരെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ബുധനാഴ്ച അറസ്റ്റ് ചെയ്തു. ജൂനിയര്‍ മാനേജരായ കുമാര്‍ വികാസ് ആണ് അറസ്റ്റിലായത്. ഇയാള്‍ സോഷ്യല്‍ മീഡിയ വഴി വിവരങ്ങള്‍ നല്‍കുകയായിരുന്നു.
നേഹ ശര്‍മ്മ എന്ന അപരനാമം ഉപയോഗിച്ചാണ് പാക് രഹസ്യാന്വേഷണ ഏജന്റ് വികാസുമായി ബന്ധപ്പെട്ടിരുന്നത്.
'വെടിമരുന്ന് നിര്‍മ്മാണം, ജീവനക്കാരുടെ ഹാജര്‍ ഷീറ്റുകള്‍, മെഷീന്‍ ലേഔട്ടുകള്‍, പ്രൊഡക്ഷന്‍ ചാര്‍ട്ടുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രഹസ്യ രേഖകളും സെന്‍സിറ്റീവ് ഡാറ്റയും വികാസ് വാട്ട്സ്ആപ്പ് വഴി അയച്ചിരുന്നു,' എടിഎസ് പറഞ്ഞു.
ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിലെ (ബിഎച്ച്ഇഎല്‍) ജീവനക്കാരിയാണെന്ന് പരിചയപ്പെടുത്തിയ പാകിസ്ഥാന്‍ ഏജന്റ് ആദ്യം ഫേസ്ബുക്കില്‍ വികാസുമായി ബന്ധപ്പെട്ടു. പിന്നീട് അവര്‍ മൊബൈല്‍ നമ്പറുകള്‍ കൈമാറുകയും വാട്ട്സ്ആപ്പില്‍ ആശയവിനിമയം തുടരുകയും ചെയ്തുവെന്ന് അധികൃതര്‍ പറഞ്ഞു.
രഹസ്യ സംഭാഷണങ്ങള്‍ക്കായി അവര്‍ ലൂഡോ ഗെയിമിംഗ് ആപ്പ് ഉപയോഗിച്ചതായി പറയുന്നു. രഹസ്യ വിവരങ്ങള്‍ കൈമാറാന്‍ വികാസിന് പണവും നല്‍കിയിട്ടുണ്ട്.
സമാനമായ കുറ്റകൃത്യങ്ങള്‍ക്ക് മാര്‍ച്ച് 13 ന് ഫിറോസാബാദില്‍ വെച്ച് ഓര്‍ഡനന്‍സ് ഫാക്ടറി ജീവനക്കാരനായ രവീന്ദ്ര കുമാറിനെ കസ്റ്റഡിയിലെടുത്തിരുന്നു. രവീന്ദ്ര കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വികാസിലേക്ക് എടിഎസ് എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്