ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹോട്ടലില്‍ തന്തൂരി റോട്ടിയില്‍ തുപ്പുകയും പിന്നീട് അവ തന്തൂരി അടുപ്പില്‍ പാചകം ചെയ്യുകയും ചെയ്ത പാചകക്കാരന്‍ അറസ്റ്റിലായി. പാചകത്തിന് മുന്‍പ് റോട്ടിയില്‍ ഇയാള്‍ തുപ്പുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.
മുറാദ്നഗറിലെ നാസ് ഹോട്ടലിലാണ് സംഭവം നടന്നത്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഇസ്രാര്‍ എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു.
ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്.
ഈ മാസം ആദ്യം സമാനമായ ഒരു സംഭവത്തില്‍, ഒരു വിവാഹച്ചടങ്ങിലെ പാചകത്തിനിടെ റൊട്ടിയില്‍ തുപ്പുന്നതായി കാണിക്കുന്ന ഒരു വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് ഗാസിയാബാദില്‍ നിന്നുള്ള മറ്റൊരാളെ അറസ്റ്റ് ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്