പുനെ: മഹാരാഷ്ട്രയിലെ പുനെയ്ക്ക് സമീപം ഒരു സ്വകാര്യ സ്ഥാപനത്തിന്റെ വാഹനത്തിന് തീപിടിച്ച് വാഹനത്തില്‍ സഞ്ചരിച്ചിരുന്ന നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു. മിനിബസിന്റെ പിന്‍വശത്തെ അടിയന്തര ഡോര്‍ തുറക്കാനാവാതെ ജീവനക്കാര്‍ വാഹനത്തിനുള്ളില്‍ കുടുങ്ങിയതാണ് മരണകാരണം. സംഭവത്തില്‍ 5 പേര്‍ പൊള്ളലുകളോടെ രക്ഷപെട്ടു.
പിംപ്രി ചിഞ്ച്വാഡ് പ്രദേശത്തെ ഹിഞ്ചേവാഡിയില്‍ രാവിലെ 7.30 ഓടെയാണ് മിനിബസിന് തീപിടിച്ചത്. വാര്‍ജെയില്‍ നിന്ന് ഹിഞ്ചേവാഡിയിലേക്ക് 12 ജീവനക്കാരുമായി പോയ വ്യോംസ് ഗ്രാഫിക്സ് എന്ന കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്.
വാഹനം ഡസോ സിസ്റ്റംസിന് സമീപം എത്തിയപ്പോള്‍ ഡ്രൈവറുടെ സീറ്റിന് സമീപം, അദ്ദേഹത്തിന്റെ കാല്‍ക്കീഴില്‍ തീ പടര്‍ന്നു. തീ മുന്‍വശത്തേക്ക് പടര്‍ന്നതോടെ ഡ്രൈവര്‍ ഉടന്‍ തന്നെ വാഹനത്തിന്റെ വേഗത കുറച്ചു. ചില ജീവനക്കാര്‍ക്ക് മിനിബസില്‍ നിന്ന് ഈ സമയത്ത് പുറത്തിറങ്ങി രക്ഷപെടാന്‍ കഴിഞ്ഞു.
വാഹനത്തിന്റെ പിന്‍വശത്തുള്ളവര്‍ പിന്നിലെ അടിയന്തര എക്‌സിറ്റ് വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് തുറക്കാനായില്ലെന്ന് ഹിഞ്ചേവാഡി പോലീസ് സ്റ്റേഷനിലെ സീനിയര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കനയ്യ തോറാട്ട് പറഞ്ഞു. തീ മുന്നില്‍ നിന്ന് പിന്നിലേക്ക് വേഗത്തില്‍ പടര്‍ന്നതോടെ അകത്തുണ്ടായിരുന്ന ആളുകള്‍ക്ക് പൊള്ളലേറ്റു. പുറത്തിറങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും ആളുകളെ രക്ഷിക്കാനായില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്