ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ കന്നഡ നടി രന്യ റാവു, സുഹൃത്തായ നടന്‍ തരുണ്‍ രാജുവിനൊപ്പം ദുബായിലേക്ക് കുറഞ്ഞത് 26 തവണ യാത്ര നടത്തിയെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച കോടതിയെ അറിയിച്ചു. സ്വര്‍ണം കടത്താനായിരുന്നു ഈ യാത്രകളെന്നും ഡിആര്‍ഐ പറഞ്ഞു.
രന്യ റാവുവും തരുണ്‍ രാജുവും രാവിലെ ദുബായിലേക്ക് പോയി വൈകുന്നേരത്തോടെ തിരിച്ചെത്തുമായിരുന്നുവെന്നും ഈ രീതി സംശയം ജനിപ്പിച്ചതായും ഏജന്‍സി കോടതിയെ അറിയിച്ചു. 2023 നും 2025 മാര്‍ച്ചിനും ഇടയില്‍ രന്യ റാവു ദുബായിലേക്ക് 52 യാത്രകളാണ് നടത്തിയത്. അതില്‍ കുറഞ്ഞത് 26 യാത്രകളിലെങ്കിലും രാജു അവരോടൊപ്പം ഉണ്ടായിരുന്നു. അതേ ദിവസത്തെ മടക്കയാത്രകള്‍ ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താന്‍ ഉപയോഗിച്ചിരുന്നതായി അവര്‍ സംശയിക്കുന്നു.
തരുണ്‍ രാജു സമര്‍പ്പിച്ച ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ടാണ് ഡിആര്‍ഐ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് രന്യ റാവു അറസ്റ്റിലായതിന് തൊട്ടുപിന്നാലെയാണ് തരുണിനെയും അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ആക്ട്, കള്ളക്കടത്ത് തടയല്‍ നിയമം എന്നിവ പ്രകാരം രന്യക്കും തരുണ്‍ രാജുവിനുമെതിരെ കേസെടുത്തിട്ടുണ്ട്.
ഇരുവരും കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമായിരുന്നു എന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്