ന്യൂയോർക്ക്: ഹോണ്ടുറാസിലെ കരീബിയൻ ദ്വീപിൽ നിന്ന് പറന്നുയരുന്നതിനിടെ ചെറുവിമാനം കടലിൽ തകർന്നുവീണ് 12 പേർ മരിച്ചതായി റിപ്പോർട്ട്.
മധ്യ അമേരിക്കൻ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ റോട്ടനിൽ നിന്ന്, കരയിലെ ലാ സീബ തുറമുഖത്തേക്ക് പോകുന്നതിനായി രാത്രിയിലായിരുന്നു ലാൻസ എയർലൈൻസിന്റെ വിമാനം പുറപ്പെട്ടത്.
അപകടത്തിൽ 12 പേർ മരിച്ചതായി അഗ്നിശമന സേന അറിയിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തുകയും, ഒരാളെ കാണാതായിട്ടുമുണ്ട്.
പ്രശസ്തനായ ഹോണ്ടുറാൻ സംഗീതജ്ഞൻ ഔറേലിയോ മാർട്ടിനെസും മരിച്ചവരിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പരിക്കേറ്റ യാത്രക്കാരിൽ 40 വയസ്സുള്ള ഒരു ഫ്രഞ്ച് പൗരനും ഉൾപ്പെടുന്നു, അദ്ദേഹത്തെ മെയിൻ ലാന്റിലെ സാൻ പെഡ്രോ സുല നഗരത്തിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അഗ്നിശമന വകുപ്പിലെ മേജർ വിൽമർ ഗ്വെറേറോ പറഞ്ഞു.
പൊലീസ് പറയുന്നതനുസരിച്ച് വിമാനത്തിൽ പതിനഞ്ച് യാത്രക്കാരും രണ്ട് പൈലറ്റുമാരും ഒരു ഫ്ലൈറ്റ് അറ്റൻഡന്റും ഉണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്