ന്യൂയോർക്ക്: കൊളംബിയ സർവകലാശാലയിൽ പാലസ്തീൻ അനുകൂല പ്രതിഷേധം. നിരവധി വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു.
കൊളംബിയ യൂണിവേഴ്സിറ്റി ലൈബ്രറിയുടെ ഒരു മുറി പലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി പ്രതിഷേധക്കാർ കയ്യേറി.
കാമ്പസിന്റെ മറ്റ് ഭാഗങ്ങളിലും നടന്ന പ്രകടനങ്ങൾ, കഴിഞ്ഞ വർഷം ഇസ്രായേൽ-ഗാസ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ തുടക്കമിട്ട പ്രതിഷേധങ്ങളുടെ ആവർത്തനമാണ്.
ന്യൂയോർക്ക് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ വാനുകളിലും ബസുകളിലും കുറഞ്ഞത് 40 മുതൽ 50 വരെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് നീക്കി.
കൊളംബിയ അധികൃതരുടെ അഭ്യർഥന മാനിച്ചാണ് പോലീസ് കാമ്പസിൽ എത്തിയത്. ലൈബ്രറിയുടെ രണ്ടാം നിലയിലെ പ്രധാന ലൈബ്രറിയിലേക്ക് പ്രകടനക്കാർ അതിക്രമിച്ചു കടക്കുകയായിരുന്നുവെന്ന് അവർ പറഞ്ഞു.
കാമ്പസിലെ ജൂതവിരുദ്ധതക്കെതിരെ നടപടിയെടുക്കുന്നതിൽ യൂനിവേഴ്സിറ്റി പരാജയപ്പെട്ടുവെന്ന് ആരോപിച്ച് സ്ഥാപനത്തിന് നൽകിയിരുന്ന ഫണ്ട് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്