ഷിക്കാഗോ: ലോക പത്രസ്വാതന്ത്ര്യ ദിനം ആഘോഷമായി മാറ്റിക്കൊണ്ട് ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 'മീഡിയ ഇഗ്‌നൈറ്റ് 2025' എന്നപേരിൽ സൗജന്യ മീഡിയാ വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. ഫോർപോയ്ന്റ്‌സ് ബൈ ഷെറാട്ടൺ, മൗണ്ട് പ്രോസ്‌പെക്ട് ഒ'ഹെയർഹോട്ടലിൽ വെച്ചാണ് ഫോട്ടോഗ്രഫിയുടെയും വീഡിയോ എഡിറ്റിംഗിന്റെയും അടിസ്ഥാനപരമായ അറിവുകൾ പങ്കുവെച്ച വർക്ക്‌ഷോപ്പ് നടന്നത്.
വർഷങ്ങളോളം പത്രപ്രവർത്തന രംഗത്ത് പ്രവർത്തിച്ചിരുന്ന, 22 വർഷത്തെ അനുഭവ സമ്പത്തുള്ള പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ജോർജ് ലെക്ലയർ ആണ് വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്യുകയും നേതൃത്വം നൽകുകയും ചെയ്തത്. ഉദ്ഘാടന പ്രസംഗത്തിൽ ജോർജ് ലെക്ലയർ ജനാധിപത്യത്തിന്റെ സുതാര്യതക്കും ജനശബ്ദം മുഴങ്ങുന്നതിനും മാധ്യമ സ്വാതന്ത്ര്യം നിർണ്ണായകമാണ് എന്ന് ഊന്നിപ്പറഞ്ഞു.
ഐ.പി.സി.എൻഎ ചാപ്റ്റർ ജോയിന്റ് ട്രഷറർ വർഗീസ് പാലമലയിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് പ്രസന്നൻ പിള്ള ആമുഖ പ്രസംഗം നടത്തി. ട്രഷററും ഇവന്റ് ചെയർമാനുമായ അലൻ ജോർജ് നന്ദിപ്രസംഗം നിർവഹിച്ചു.
വീഡിയോ എഡിറ്റിംഗ് ക്ലാസ് സെക്ഷൻ അലൻജോർജ് തന്നെയാണ് കൈകാര്യം ചെയ്തത്. തത്സമയം ഡെമോയും പ്രായോഗിക പരിശീലനവും നൽകി.
ഐ.പി.സി.എൻഎ മുൻ നാഷണൽ പ്രസിഡന്റും ചാപ്റ്റർ പ്രസിഡന്റുമായിരുന്ന ശിവൻ മുഹമ്മയെ (ശിവ് പണിക്കർ) ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു. ഇല്ലിനോയിലെ പ്ലെയിൻഫീൽഡ് വില്ലേജ് ട്രസ്റ്റി യായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സാമൂഹ്യസേവന സന്നദ്ധതക്കും നേതൃത്വ പാടവത്തിനുമുള്ള അംഗീകാരമായി ചാപ്റ്റർ അംഗങ്ങളും വിശിഷ്ടാതിഥിയുംചേർന്ന് ഫലകം സമ്മാനിച്ചു. മറുപടി പ്രസംഗത്തിൽ ചാപ്റ്ററിന്റെ പുതിയ ഉദ്യമങ്ങൾക്ക് അദ്ദേഹം വിജയാശംസകൾനേർന്നു.
അഞ്ജലി മുരളിയാണ് പരിപാടിയുടെ ആങ്കറിംഗ് നിർവഹിച്ചത്. ഐ.പി.സി.എൻഎ ഷിക്കാഗോ ചാപ്റ്ററിലെ അംഗങ്ങളെ ചടങ്ങിൽ വിശേഷമായി പരിചയപ്പെടുത്തി. വർക്ക്‌ഷോപ്പിൽ പങ്കെടുത്ത എല്ലാവർക്കും പങ്കാളിത്ത സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
വർക്ക്‌ഷോപ്പ് പരിപാടിക്ക് നിരൻജോർജ് (ലെൻസ് എഡ്യൂക്കേഷൻ), ഗോപി നായർ (ഗ്രാറ്റിട്യൂഡ് പ്രാക്ടീഷണറും ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും), കലവറ ഗ്രോസറി (ഡെസ് പ്ലെയിൻസിലെ ഗ്രോസറിയും കാറ്ററിംഗും), സ്റ്റീവ് ക്രിഫേസ് (ക്രിഫേസ്‌ലോഫേം) എന്നിവരാണ് സ്‌പോൺസർമാരായത്. അടിസ്ഥാന മാധ്യമ സാക്ഷരതയിലും മാധ്യമസ്വാതന്ത്ര്യത്തിലും ഊന്നൽ നൽകിയ ഈ പരിപാടി ഏറെ പ്രയോജനപ്പെട്ടുവെന്ന് പങ്കെടുത്തവർ പ്രതികരിച്ചു.
പ്രസന്നൻ പിള്ള (630-935-2990), അല്ലൻജോർജ് (331-262-1301)
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്