ഹൈദരാബാദ്: സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലും പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള (ബിസി) സംവരണം 42 ശതമാനമായി ഉയര്‍ത്തുന്നതിനുള്ള ബില്‍ തെലങ്കാന നിയമസഭ പാസാക്കി. ജാതി സര്‍വേയുടെ അടിസ്ഥാനത്തില്‍ സംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഇതോടെ തെലങ്കാന മാറും.
തെലങ്കാനയുടെ പുതിയ സംവരണ ബില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് 42 ശതമാനവും എസ്സി വിഭാഗത്തിന് 18 ശതമാനവും എസ്ടി വിഭാഗത്തിന് 10 ശതമാനവും സംവരണം നിര്‍ദ്ദേശിക്കുന്നു. നിലവില്‍ മൂന്നു വിഭാഗങ്ങള്‍ക്കും യഥാക്രമം 29 ശതമാനം, 15 ശതമാനം, 6 ശതമാനം എന്നിങ്ങനെയാണ് സംവരണ വിഹിതം. ഇതോടെ, സുപ്രീം കോടതി നിശ്ചയിച്ചിട്ടുള്ള സംവരണത്തിന്റെ 50 ശതമാനം പരിധി 70 ശതമാനമായി തെലങ്കാനയില്‍ ഉയരും. ഇതിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ചു. തീരുമാനം വിപ്ലവകരമാണെന്നും ദേശവ്യാപകമായി ജീതി സര്‍വേ നടത്തുകയെന്ന വാഗ്ദാനത്തില്‍ കോണ്‍ഗ്രസ് ഉറച്ചു നില്‍ക്കുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിഹാറിനും കര്‍ണാടകയ്ക്കും ശേഷം ജാതി തിരിച്ചുള്ള ജനസംഖ്യ നിര്‍ണ്ണയിക്കാന്‍ ജാതി സര്‍വേ നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാണ് തെലങ്കാന. സര്‍വേയുടെ കണ്ടെത്തലുകള്‍ കര്‍ണാടക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
2023 നവംബറില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍, മറ്റ് പിന്നാക്ക വിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ സമുദായങ്ങള്‍ക്കുള്ള സംവരണം 50 ശതമാനത്തില്‍ നിന്ന് 65 ശതമാനമായി വര്‍ധിപ്പിക്കുന്ന നിയമം ബിഹാര്‍ നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ പട്ന ഹൈക്കോടതി അത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് റദ്ദാക്കി. ജാതി സര്‍വേ റിപ്പോര്‍ട്ട് സംവരണത്തിലെ 50 ശതമാനം പരിധി ലംഘിക്കുന്നതിന് ആവശ്യമായ അസാധാരണമായ സാഹചര്യങ്ങളൊന്നും കാണിച്ചില്ലെന്നും ഈ സമുദായങ്ങള്‍ക്ക് ഇതിനകം മതിയായ പ്രാതിനിധ്യം ഉണ്ടെന്നും കോടതി വിധിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്