ന്യൂഡെല്‍ഹി: നാസ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിതയും സഹയാത്രികന്‍ ബുച്ച് വില്‍മോറും സ്പേസ് എക്സ് കാപ്സ്യൂളില്‍ ഭൂമിയിലേക്ക് പുറപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ 'പുത്രി' സുനിതയ്ക്ക് മോദി കത്തയച്ചത്.
''നിങ്ങള്‍ ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളോട് അടുത്തുനില്‍ക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ദൗത്യത്തിലെ വിജയത്തിനും ഇന്ത്യയിലെ ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,'' കത്തില്‍ നരേന്ദ്ര മോദി എഴുതി.
''നിങ്ങളുടെ തിരിച്ചുവരവിന് ശേഷം, നിങ്ങളെ ഇന്ത്യയില്‍ കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരില്‍ ഒരാള്‍ക്ക് ആതിഥേയത്വം വഹിക്കാന്‍ കഴിയുന്നത് ഇന്ത്യയ്ക്ക് സന്തോഷകരമായിരിക്കും.'' പ്രധാനമന്ത്രി എഴുതി.
ചൊവ്വാഴ്ച ന്യൂയോര്‍ക്ക് സമയം പുലര്‍ച്ചെ 1:05 ന് സുനിത വില്യംസും ബുച്ച് വില്‍മോറും മറ്റ് രണ്ട് ക്രൂ അംഗങ്ങളുമുള്ള ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ ഐഎസ്എസില്‍ നിന്ന് വേര്‍പെടുത്തി. കാപ്‌സ്യൂള്‍ ബഹിരാകാശത്തിലൂടെ സഞ്ചരിച്ച് അന്തരീക്ഷത്തിലൂടെ താഴേക്ക് പതിക്കുകയും ഒടുവില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പ്രാദേശിക സമയം വൈകുന്നേരം 6 മണിയോടെ ഫ്‌ളോറിഡ തീരത്ത് ഇറങ്ങുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്