ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള 'ട്രൂത്ത് സോഷ്യൽ' എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് തുടങ്ങി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.
എഐ ഗവേഷകനും അമേരിക്കൻ പോഡ്കാസ്റ്ററുമായ ലെക്‌സ് ഫ്രിഡ്മാനിന് കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖം പങ്കുവെച്ച അമേരിക്കൻ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചാണ് നരേന്ദ്ര മോദിയുടെ ട്രൂത്ത് സോഷ്യലിലെ ആദ്യത്തെ പോസ്റ്റ്.
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഭിമുഖം മുഴുവനായി അപ്ലോഡ് ചെയ്തതിന് മോദി നന്ദി അറിയിച്ചു.
'നന്ദി എന്റെ സുഹൃത്ത്, പ്രസിഡന്റ് ട്രംപേ. എന്റെ ജീവിത യാത്ര, ഇന്ത്യയുടെ നാഗരികതയെക്കുറിച്ചുള്ള കാഴ്ചപ്പാട്, ആഗോള പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു,'- നരേന്ദ്ര മോദി ട്രൂത്ത് സോഷ്യലിൽ എഴുതി.
ട്രംപ് 2022 ലാണ് സോഷ്യൽ ട്രൂത്ത് എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്