ചണ്ഡീഗഢ്: പഞ്ചാബിലെ മൊഹാലിയിലെ ഒരു ഫാസ്റ്റ് ഫുഡ് ഫാക്ടറിയില്‍ നടത്തിയ റെയ്ഡിനിടെ ഫ്രിഡ്ജില്‍ നിന്ന് നായയുടെ തല കണ്ടെത്തിയതിനെ തുടര്‍ന്ന് അധികാരികള്‍ അന്വേഷണം ആരംഭിച്ചു. വൃത്തിഹീനമായ ഭക്ഷണ ഉല്‍പ്പാദനത്തിനെതിരെ രണ്ട് ദിവസത്തെ കര്‍ശന നടപടിയുടെ ഭാഗമായാണ് റെയ്ഡുകള്‍ നടത്തിയത്. വന്‍തോതില്‍ കേടായ ഭക്ഷണം ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഫ്രിഡ്ജിനുള്ളില്‍ പഗ്ഗ് ഇനത്തില്‍പെട്ട നായയുടെ തലയാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. നായയുടെ മാംസം മോമോസും സ്പ്രിംഗ് റോളുകളും തയാറാക്കാന്‍ ഉപയോഗിക്കുന്നതല്ലെന്നും നേപ്പാളി വംശജരായ ഫാക്ടറി തൊഴിലാളികള്‍ കഴിക്കുന്നതാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഫാക്ടറിയുടെ ഉല്‍പ്പന്നങ്ങളില്‍ നായ മാംസം ഉപയോഗിച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ തല പരിശോധനയ്ക്കായി വെറ്ററിനറി വകുപ്പിന് അയച്ചിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നാണ് ഒരു വീട്ടില്‍ പ്രവര്‍ത്തിക്കുന്ന ഒരു മോമോസ്, സ്പ്രിംഗ് റോള്‍ ഫാക്ടറിയില്‍ മുനിസിപ്പല്‍ സംഘം റെയ്ഡ് നടത്തിയത്. തൊഴിലാളികള്‍ വൃത്തിഹീനമായ വെള്ളവും ചീഞ്ഞ പച്ചക്കറികളും ഉപയോഗിക്കുന്നതായി കാണിക്കുന്ന വീഡിയോകള്‍ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറി, പ്രതിദിനം ഒരു ക്വിന്റലില്‍ കൂടുതല്‍ മോമോസും സ്പ്രിംഗ് റോളുകളും ഉത്പാദിപ്പിക്കുകയും ചണ്ഡീഗഢ്, പഞ്ച്കുല, കല്‍ക്ക എന്നിവിടങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ശീതീകരിച്ച മാംസം, ക്രഷര്‍ മെഷീന്‍, ആവര്‍ത്തിച്ച് ഉപയോഗിക്കുന്ന പാചക എണ്ണ എന്നിവയും ഉദ്യോഗസ്ഥര്‍ പരിസരത്ത് നിന്ന് കണ്ടെത്തി.
തിങ്കളാഴ്ചയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ മെഡിക്കല്‍ സംഘം മൊഹാലിയിലെ ചിക്കന്‍ കടകളില്‍ റെയ്ഡ് നടത്തി. ദുര്‍ഗന്ധം വമിക്കുന്ന 60 കിലോഗ്രാം ഫ്രോസണ്‍ ചിക്കന്‍ പിടിച്ചെടുത്ത് നശിപ്പിച്ചു. അന്വേഷണത്തിന്റെ ഭാഗമായി, മോമോസ്, സ്പ്രിംഗ് റോള്‍സ്, ചട്ണി എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകള്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്