ന്യൂഡെല്‍ഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഒമ്പത് മാസത്തിലേറെയായി കുടുങ്ങിക്കിടന്ന ശേഷം മടങ്ങിയെത്തിയ സുനിത വില്യംസിനെയും സഹ ബഹിരാകാശയാത്രികന്‍ ബുച്ച് വില്‍മോറിനെയും ഭൂമിയിലേക്ക് സ്വഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശയാത്രികരുടെ ദീര്‍ഘകാല താമസം ധൈര്യത്തിന്റെയും അതിരുകളില്ലാത്ത മനുഷ്യചൈതന്യത്തിന്റെയും ഒരു പരീക്ഷണമായിരുന്നുവെന്ന് എക്‌സില്‍ എഴുതിയ പോസ്റ്റില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
'ക്രൂ 9, തിരികെ സ്വാഗതം! ഭൂമി നിങ്ങളെ മിസ് ചെയ്തു... സുനിത വില്യംസും ക്രൂ 9 ബഹിരാകാശയാത്രികരും വീണ്ടും സ്ഥിരോത്സാഹം എന്താണെന്ന് നമുക്ക് കാണിച്ചുതന്നു. വിശാലമായ അനിശ്ചിതാവസ്ഥയ്ക്ക് മുന്നില്‍ അവരുടെ അചഞ്ചലമായ ദൃഢനിശ്ചയം ദശലക്ഷക്കണക്കിന് ആളുകളെ എന്നെന്നേക്കുമായി പ്രചോദിപ്പിക്കും,' പ്രധാനമന്ത്രി മോദി പറഞ്ഞു.
'ബഹിരാകാശ പര്യവേക്ഷണം എന്നത് മനുഷ്യന്റെ കഴിവുകളുടെ പരിധികള്‍ മറികടക്കുക, സ്വപ്നം കാണുക, ആ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനുള്ള ധൈര്യം കാണിക്കുക എന്നിവയാണ്. ഒരു വഴികാട്ടിയും ഐക്കണുമായ സുനിത വില്യംസ് തന്റെ കരിയറില്‍ ഉടനീളം ഈ മനോഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.' ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരിയുടെ അഭിനിവേശത്തെയും സ്ഥിരോത്സാഹത്തെയും പ്രശംസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
സുനിത വില്യംസിനെയും മറ്റ് മൂന്നു പേരെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഡ്രാഗണ്‍ ബഹിരാകാശ പേടകം ചൊവ്വാഴ്ച രാവിലെ ഫ്‌ളോറിഡ തീരത്ത് ഇറങ്ങിയിരുന്നു. ബഹിരാകാശ നിലയത്തില്‍ നിന്ന് 17 മണിക്കൂര്‍ നീണ്ട യാത്രക്ക് ശേഷമാണ് സഞ്ചാരികള്‍ ഭൂമിയിലെത്തിയത്.
ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോള്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി മോദി കഴിഞ്ഞദിവസം സുനിത വില്യംസിനെ ക്ഷണിച്ചിരുന്നു. 'നിങ്ങള്‍ ആയിരക്കണക്കിന് മൈലുകള്‍ അകലെയാണെങ്കിലും, നിങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളോട് വളരെ അടുത്താണ്,' എന്ന് കത്തില്‍ മോജി പറയുഞ്ഞു. ക്ഷണം സ്വീകരിച്ച് സുനിത വൈകാതെ ഇന്ത്യയിലെത്തുമെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്