ഡൽഹി: 286 ദിവസത്തെ ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയിരിക്കുകയാണ് നാസ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസ്.
ഈ ചരിത്ര നിമിഷം സുനിതയുടെ ജന്മനാടായ ഗുജറാത്തിലെ ജൂലാസൻ ഗ്രാമവും മടങ്ങിവരവ് ആഘോഷമാക്കി. പടക്കം പൊട്ടിച്ചും പാട്ട് പാടിയും നൃത്തം ചവിട്ടിയുമാണ് സുനിതയുടെ തിരിച്ചുവരവ് ആഘോഷിച്ചത്.
അതേസമയം സുനിത വില്യംസ് ഇന്ത്യ സന്ദർശിക്കുമെന്ന് കുടുംബം വ്യക്തമാക്കി. സുനിത സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിയതിൽ അതിയായി സന്തോഷിക്കുന്നുവെന്നും അവിശ്വസനീയമായിരുന്ന നിമിഷമായിരുന്നെന്നും സഹോദര ഭാര്യ ഫാൽഗുനി പാണ്ഡ്യ എന്‍ഡിടിവിയോട് പറഞ്ഞു.
സുനിത വില്യംസ് ഉടൻ ഇന്ത്യ സന്ദർശിക്കുമെന്നും അവർ വ്യക്തമാക്കി. തീയതി നിശ്ചയിച്ചിട്ടില്ല. പക്ഷേ അവൾ തീർച്ചയായും ഉടൻ ഇന്ത്യയിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ വർഷം യാത്രയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
ഇന്ത്യ സുനിതയുടെ പിതാവിന്റെ നാടാണെന്നും ആ രാജ്യവുമായി വളരെ ബന്ധമുണ്ട്. ഇന്ത്യയിൽ നിന്നും ഇന്ത്യക്കാരിൽ നിന്നും അവർക്ക് സ്നേഹം ലഭിക്കുന്നു. അവർ ഇന്ത്യയിലേക്ക് വരുമെന്ന് അറിയാം. ബാക്കി കാര്യങ്ങൾ വഴിയേ തീരുമാനിക്കും. കുടുംബത്തോടൊപ്പം ഒരുമിച്ച് അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നുവെന്നും അവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്