കോഴിക്കോട്: താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. യുവാവിനെ താമരശ്ശേരി കോടതിയിൽ ഹാജരാക്കും.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം.
കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്.
തുടര്‍ന്ന് ഇരുവരെയും ഇന്നലെ രാത്രി ഏഴോടെ താമരശ്ശേരിയിലെത്തിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്