കണ്ണൂർ: പിതൃസഹോദരന്റെ നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ പന്ത്രണ്ടുകാരിക്ക് കുട്ടിയോടുണ്ടായിരുന്നത് കടുത്ത വിരോധമെന്ന് വ്യക്തമാക്കി പൊലീസ്. കുഞ്ഞിന്റെ വാക്സിനേഷൻ കാർഡ് അടക്കം മുമ്പ് പെൺകുട്ടി നശിപ്പിച്ചിരുന്നു എന്നും പോലീസ് പറയുന്നു.
'പെൺകുട്ടി ടോയ്‌ലറ്റിൽ പോയി തിരിച്ചുവരുമ്പോൾ എല്ലാവരും ഉറങ്ങിയിരുന്നു. തുടർന്ന് കുഞ്ഞിനെയെടുത്ത് കിണറ്റിലെറിഞ്ഞു. കുട്ടിയുടെ മാനസികനിലയ്ക്ക് കുഴപ്പമൊന്നുമില്ല. സ്‌നേഹം കിട്ടുന്നില്ലെന്ന തോന്നൽ കൊണ്ടാണ് കൊല നടത്തിയതെന്നാണ് കുട്ടി വ്യക്തമാക്കുന്നത്.
പെൺകുട്ടിയുടെ അച്ഛനും അമ്മയും രണ്ട് വർഷം മുമ്പ് വേർപിരിഞ്ഞു. മൂന്ന് മാസം മുമ്പ് അച്ഛൻ മരിച്ചു. പിന്നീട് കുട്ടിയെ പിതൃസഹോദരൻ ഏറ്റെടുക്കുകയായിരുന്നു. അദ്ദേഹത്തിന് കുഞ്ഞുണ്ടായതോടെ തന്നോടുള്ള സ്‌നേഹം നഷ്ടപ്പെടും എന്ന ഭയത്തിൽ ആണ് കുട്ടി ഈ ക്രൂര കൃത്യം ചെയ്തത് എന്നാണ് റിപ്പോർട്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്