പാലക്കാട്: പെട്രോൾ പമ്പിൽ നിന്നും പണമടങ്ങിയ ബാഗുമായി കടന്ന് യുവാക്കൾ. വടക്കഞ്ചേരി പന്തലാംപാടത്താണ് ബൈക്കിലെത്തിയവർ പണവുമായി കടന്നത്.
ജീവനക്കാരൻ ഉറങ്ങുന്ന സമയത്താണ് ഇന്ധനം നിറയ്ക്കുന്ന മെഷിനോട് ചേർന്ന് സൂക്ഷിച്ചിരുന്ന പണമടങ്ങിയ ബാഗ് കൈക്കലാക്കിയത്.
48,398 രൂപയാണ് ബാഗിലുണ്ടായിരുന്നത്. എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് ബൈക്കെന്ന് പൊലീസ് വ്യക്തമാക്കി.
പുലർച്ചെ ഒരു മണിയോടെ ബൈക്കിലെത്തിയവർ പരിസരം നിരീക്ഷിച്ച് ബാഗ് കവരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്