ന്യൂഡെല്‍ഹി: യുദ്ധക്കെടുതിയില്‍ മുങ്ങിയ ഗാസയിലെ സ്ഥിതിഗതികളില്‍ ഇന്ത്യ ബുധനാഴ്ച ആശങ്ക പ്രകടിപ്പിച്ചു. ഏകദേശം രണ്ട് മാസം നീണ്ട വെടിനിര്‍ത്തല്‍ ലംഘിക്കപ്പെടുകയും ഇസ്രായേല്‍ ആക്രമണത്തില്‍ 400 ല്‍ അധികം പേര്‍ ഗാസയില്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതികരണ. എല്ലാ ബന്ദികളെയും മോചിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യ വ്യക്തമാക്കി.
ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
'ഗാസയിലെ സ്ഥിതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. എല്ലാ ബന്ദികളെയും മോചിപ്പിക്കേണ്ടത് പ്രധാനമാണ്. ഗാസയിലെ ജനങ്ങള്‍ക്ക് മാനുഷിക സഹായം നല്‍കുന്നത് തുടരണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു,' വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.
2023 ഒക്ടോബര്‍ 7 ലെ ആക്രമണത്തില്‍ തട്ടിയെടുത്ത 250-ഓളം ഇസ്രായേല്‍ ബന്ദികളില്‍ 59 പേരെ ഇപ്പോഴും ഹമാസ് തടവില്‍ വെച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്