വാഷിംഗ്ടണ്‍: പ്രതീക്ഷിച്ചതുപോലെ പലിശ നിരക്കുകള്‍ സ്ഥിരമായി നിലനിര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്. പോളിസി നിരക്ക് 4.25%-4.50% പരിധിയില്‍ തന്നെ നിലനിര്‍ത്തി. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുകയും പണപ്പെരുപ്പം കുറയുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനത്തോടെ വായ്പാ ചെലവ് അര ശതമാനം കുറയ്ക്കാമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് കേന്ദ്ര ബാങ്ക് നയരൂപകര്‍ത്താക്കള്‍ പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ താരിഫ് നടപ്പാക്കല്‍ കണക്കിലെടുത്ത്, ഈ വര്‍ഷം പണപ്പെരുപ്പം ഉയര്‍ന്നേക്കാമെന്ന പ്രതീക്ഷ ഫെഡ് പ്രകടിപ്പിച്ചു. ഡിസംബറില്‍ പ്രതീക്ഷിച്ചിരുന്ന 2.5% നെ അപേക്ഷിച്ച് വിലക്കയറ്റ തോത് വര്‍ഷാവസാനം 2.7% ല്‍ ആയിരിക്കുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. പണപ്പെരുപ്പം 2% ല്‍ എത്തിക്കാനാണ് ഫെഡ് ലക്ഷ്യമിടുന്നത്.
ഈ വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഫെഡ് 2.1% ല്‍ നിന്ന് 1.7% ആയി കുറച്ചു. വര്‍ഷാവസാനത്തോടെ തൊഴിലില്ലായ്മ അല്‍പ്പം ഉയരുമെന്ന് ഫെഡ് വിലയിരുത്തുന്നു.
അപകടസാധ്യതകള്‍ വര്‍ദ്ധിച്ചതായും വര്‍ഷാവസാനത്തോടെയുള്ള പ്രതീക്ഷ ആശയക്കുഴപ്പത്തിലാണെന്നും നയരൂപകര്‍ത്താക്കള്‍ ഏകകണ്ഠം പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്