വാഷിങ്ടണ്‍: ഗാസയില്‍ ആക്രമണം നടത്തുന്നതിന് മുമ്ബ് ഇസ്രയേല്‍ വിവരം അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി അമേരിക്ക.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ആണ് ഇക്കാര്യമറിയിച്ചത്. ഗാസയിലെ ആക്രമണങ്ങളെക്കുറിച്ച് ട്രംപ് ഭരണകൂടത്തോടും വൈറ്റ് ഹൗസിനോടും ഇസ്രായേല്‍ ഭരണകൂടം കൂടിയാലോചിച്ചുവെന്നാണ് വിവരം.
പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയതുപോലെ ഹമാസും ഹൂതികളും ഉള്‍പ്പെടെ ഇസ്രായേലിനെ മാത്രമല്ല, അമേരിക്കൻ ഐക്യനാടുകളെയും ഭയപ്പെടുത്താൻ ശ്രമിക്കുന്ന എല്ലാവരും വലിയ വില നല്‍കേണ്ടിവരുമെന്ന് ലീവിറ്റ് ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ഗാസ മുനമ്ബില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 200 ഓളം പേർ കൊല്ലപ്പെട്ടുവെന്നാണ് അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ജനുവരിയില്‍ വെടിനിർത്തല്‍ നിലവില്‍ വന്നതിന് ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്നാണ് റിപ്പോർട്ട്. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്