വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി, സെനറ്റര്‍ റോബര്‍ട്ട് കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഇന്ന് പുറത്തുവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാരിന്റെ സുതാര്യത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ രേഖകള്‍ പുറത്തുവിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.
പൊതുജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും തങ്ങള്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം മുമ്പ് വ്യക്തമാക്കിയിരുന്നു. പുറത്ത് വിടുന്ന രേഖയില്‍ ഏകദേശം 80,000 പേജുകള്‍ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രസിഡന്റായിരുന്ന സമയത്ത് ജോണ്‍ എഫ്. കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകള്‍ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) എന്നിവയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകള്‍ പുറത്തു വിട്ടിരുന്നില്ല.
''ഞങ്ങള്‍ ഭരിക്കുപ്പോള്‍, അത് ചെയ്യുന്നത് ഉചിതമാണെന്ന് കരുതുന്നുചൊവ്വാഴ്ച ഞങ്ങള്‍ കെന്നഡി ഫയലുകളെല്ലാം പുറത്ത് വിടും. ആളുകള്‍ ഇതിനായി പതിറ്റാണ്ടുകളായി കാത്തിരിക്കുകയാണ്. എന്റെ ആളുകളോട് ഞാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുളസി ഗബ്ബാര്‍ഡ് അത് പുറത്ത് വിടും.'' വാഷിംഗ്ടണ്‍ ഡി.സിയിലെ കെന്നഡി സെന്ററില്‍ പര്യടനം നടത്തുന്നതിനിടെ പ്രസിഡന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
''നിങ്ങള്‍ക്ക് ധാരാളം വായിക്കാനുണ്ട്. ഞങ്ങള്‍ ഒന്നും തിരുത്താന്‍ പോകുന്നില്ല. തിരുത്തരുത്, നിങ്ങള്‍ക്ക് തിരുത്താന്‍ കഴിയില്ല'- പ്രസിഡന്റ് പറഞ്ഞു. രസകരം എന്ന് അദ്ദേഹം വിശേഷിപ്പിച്ച ഏകദേശം 80,000 പേജുകള്‍ ഉണ്ടാകുമെന്ന് കൂട്ടിച്ചേര്‍ത്തു. ഫയലുകളില്‍ എന്താണുള്ളതെന്ന് കണ്ടോ എന്ന് ചോദിച്ചപ്പോള്‍ അവയെക്കുറിച്ച് കേട്ടിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു. താന്‍ സംഗ്രഹങ്ങള്‍ ചെയ്യുന്നില്ല, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഗ്രഹം എഴുതു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെന്നഡി, മുന്‍ അറ്റോര്‍ണി ജനറല്‍ റോബര്‍ട്ട് എഫ്. കെന്നഡി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍ ഗവണ്‍മെന്റ് രേഖകള്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ജനുവരിയില്‍ ഒപ്പുവച്ചിരുന്നു. പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രേഖകള്‍ പൂര്‍ണ്ണമായും പുറത്തുവിടുന്നതിനായി 15 ദിവസത്തിനുള്ളില്‍ ഒരു പദ്ധതി അവതരിപ്പിക്കാന്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടറെയും അറ്റോര്‍ണി ജനറലിനെയും നിര്‍ദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു ഉത്തരവ്.
1963-ല്‍ ഡാളസില്‍ ലീ ഹാര്‍വി ഓസ്വാള്‍ഡ് കെന്നഡിയെ കൊലപ്പെടുത്തിയതിനുശേഷം പതിറ്റാണ്ടുകളായി പൊതുജന താല്‍പ്പര്യമുള്ള ഒരു വിഷയമായി തുടരുന്ന ജോണ്‍ എഫ്. കെന്നഡി വധത്തെക്കുറിച്ചുള്ള ശേഷിക്കുന്ന ഗവണ്‍മെന്റ് രേഖകള്‍ പരസ്യപ്പെടുത്തുമെന്ന് ട്രംപ് 2024-ലെ തന്റെ പ്രചാരണ വേളയില്‍ വാഗ്ദാനം ചെയ്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്